Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പ്രതിഷേധം ഫലംകണ്ടു, പെൺകുട്ടികൾക്കും സ്‌കൂളിൽ പോകാൻ താലിബാൻ അനുമതി നൽകി

September 21, 2021

September 21, 2021

കാബൂള്‍: അഫ്ഗാനില്‍ പെണ്‍കുട്ടികളെ എത്രയും വേഗം സ്കൂളിലേക്ക് മടങ്ങാന്‍ അനുവദിക്കുമെന്ന് താലിബാന്‍ വക്​താവ്​ സബീഹുല്ല മുജാഹിദ്. അഫ്​ഗാന്‍ മന്ത്രിസഭ വിപുലീകരിച്ച​ ശേഷം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതകളെ ഉള്‍പ്പെടുത്താതെയാണ്​ മന്ത്രിസഭ വിപുലീകരിച്ചത്​. അതേസമയം, മന്ത്രിസഭയില്‍ ന്യൂനപക്ഷങ്ങളെയും ഉള്‍പ്പെടുത്തി.

അഫ്​ഗാനിസ്​താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രീതിയിലെ പരിഷ്​കാരങ്ങള്‍ കഴിഞ്ഞയാഴ്ചയാണ്​ താലിബാന്‍ ഭരണകൂടം പ്രഖ്യാപിച്ചത്​. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്‌​ ഒരു ക്ലാസ്​മുറിയില്‍ പഠിക്കുന്ന സ​മ്ബ്രദായം നിര്‍ത്തലാക്കിയിരുന്നു .എന്നാല്‍ ഇതിനെതിരെ ആണ്‍കുട്ടികള്‍ പഠനം ബഹിഷ്‌ക്കരിച്ചിരുന്നു .

ബിരുദാനന്തര ബിരുദമടക്കമുള്ള കോഴ്​സുകളില്‍ പെണ്‍കുട്ടികള്‍ക്ക്​ പഠനം പുനരാരംഭിക്കാം. എന്നാല്‍, ശിരോവസ്​ത്രം ഒഴിവാക്കാനാവില്ല . പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിത അധ്യാപകരുണ്ടാകും. അതേസമയം, കഴിഞ്ഞദിവസം നിര്‍ത്തലാക്കിയ വനിതകാര്യ മന്ത്രാലയത്തെ സംബന്ധിച്ച്‌​ താലിബാന്‍ വക്​താവ്​ പ്രതികരിച്ചില്ല. ഗൈഡന്‍സ്​ മന്ത്രാലയം എന്നാണ്​ പുതിയ പേര്​.


Latest Related News