Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ദമാസ്‌കസില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് തവണ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്ന് സിറിയന്‍ സൈന്യം

November 25, 2020

November 25, 2020

ദമാസ്‌കസ്: സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിന്റെ തെക്കന്‍ പ്രാന്തപ്രദേശത്ത് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി സൈന്യം. ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണ് ഇതെന്നും സിറിയന്‍ സൈന്യം ആരോപിച്ചു. ഇറാന്റെ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്ന് കരുതപ്പെടുന്ന പ്രദേശത്താണ് ആക്രമണം നടന്നത്.

തന്ത്രപ്രധാനമായ സ്ഥലത്താണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇസ്രയേല്‍ അധിനിവേശ ഗോലന്‍ കുന്നുകളില്‍ നിന്നെത്തിയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്നും ആളപായം ഇല്ലെങ്കിലും ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും സിറിയന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. 

കിസ്വാ പട്ടണത്തിന് അടുത്തുള്ള ജബല്‍ മാനെ കുന്നുകളിലെ സൈനിക താവളം ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ദമാസ്‌കസിന്റെ മധ്യഭാഗത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെ തെക്കു ഭാഗത്തായി ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ താമസിച്ചിരുന്നു. ജൂലൈയില്‍ നടന്ന ആക്രമണങ്ങളില്‍ കിസ്വയ്ക്ക് അടുത്തുള്ള പട്ടണങ്ങളെ ബാധിച്ചിരുന്നു. ലെബനന്‍-ഇറാന്‍ അനുകൂല ഹിസ്ബുല്ല സേനയെ ഇറാന്‍ അനുകൂലികളായ മറ്റ് സൈനികര്‍ക്കൊപ്പം ഈ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്നുവെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഇസ്രയേല്‍ അതിര്‍ത്തിയിലുള്ള സിറിയന്‍ ഗോലന്‍ കുന്നുകളെ പ്രതിരോധിക്കുന്നതിനായുള്ള വിമാന വേധ മിസൈലുകള്‍ ഈ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ പറയുന്നു.

ദമാസ്‌കസിന്റെ തെക്കന്‍ ഗ്രാമപ്രദേശം മുതല്‍ ഇസ്രയേല്‍ അധിനിവേശ ഗോലന്‍ കുന്നുകള്‍ വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശത്താണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇവിടെയുള്ള ഇറാനിയന്‍ സേനയുടെ സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് ഇസ്രയേലിന്റെ വാദം. 

ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് ഒരു ഇസ്രയേലി സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News