Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മുഅമ്മർ ഗദ്ദാഫിയുടെ മകൻ ജയിൽമോചിതനായി

September 06, 2021

September 06, 2021

ട്രിപ്പോളി : മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫി ജയിൽമോചിതനായി. അറബ് നാടുകളിൽ അലയടിച്ച മുല്ലപ്പൂവിപ്ലവത്തിനിടെ പ്രാണരക്ഷാർത്ഥം നൈജറിലേക്ക് കടന്ന സാദി ഗദ്ദാഫിയെ 2014 ലാണ് ലിബിയയിൽ എത്തിച്ച് തുറുങ്കിലടച്ചത്. ലിബിയൻ പ്രധാനമന്ത്രി അബ്ദുൾഹമീദ് ഡിബേഹിന്റെ ഇടപെടലാണ് മോചനത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നീണ്ട 42 വർഷങ്ങളോളം ലിബിയയുടെ ഏകാധിപതിയായി വാണ മുഅമ്മർ ഗദ്ദാഫി 2011ൽ ആണ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. പിന്നാലെ വിമോചനപോരാളികൾ ഗദ്ദാഫിയെ വധിക്കുകയും ചെയ്തു.  ഗദ്ദാഫിയുടെ 7 ആണ്മക്കളിൽ 3 പേർക്ക് വിപ്ലവത്തിനിടെ ജീവൻ നഷ്ടമായി. ഭരണം പിടിച്ചെടുത്ത് ഒരു ദശാബ്ദം കഴിഞ്ഞെങ്കിലും ലിബിയയെ ഇതുവരെ സമാധാനപൂർണമാക്കാൻ സായുധസേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഡിസംബറിൽ തിരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാരിനെ ലിബിയൻ ജനത തിരഞ്ഞെടുത്തേക്കും. ജയിൽ മോചിതനായ സാദി ഗദ്ദാഫി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങളുണ്ട്.


Latest Related News