Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ അറുപതിനായിരത്തോളം പേരുടെ ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചേക്കും

October 11, 2021

October 11, 2021

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കാലഹരണപ്പെട്ട ഡ്രൈവിംഗ്‌ ലൈസൻസ്‌ ഉപയോഗിച്ചു വാഹനം ഓടിക്കുന്ന വിദേശികളെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികൾ ആരംഭിച്ചു.ഇത്തരത്തിൽ കാലഹരണപ്പെട്ടതോ അല്ലെങ്കിൽ സാധുത നഷ്ടപ്പെട്ടതോ ആയ അറുപതിനായിരത്തിൽ പരം ലൈസൻസുകൾ തിരിച്ചേൽപ്പിക്കുവാൻ ആഭ്യന്തര മന്ത്രാലയം ലൈസൻസ്‌ ഉടമകളോട്‌ ആവശ്യപ്പെട്ടു.ഇത്തരത്തിൽ നിയമ ലംഘകരായ ലൈസൻസ്‌ ഉടമകളുടെ താമസരേഖ പുതുക്കുന്നത്‌ ഉൾപ്പെടെ എല്ലാ ഇടപാടുകൾക്കും വിലക്ക്‌ ഏർപ്പെടുത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്‌.രാജ്യത്തെ ഗതാഗത കുരുക്ക്‌ പരിഹരിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ്‌ ജനറൽ ഷൈഖ്‌ ഫൈസൽ അൽ നവാഫിന്റെ നിർദ്ദേശത്തെ തുടർന്നാണു നടപടി.

കാലഹരണപ്പെട്ട ലൈസൻസുകൾ രണ്ടു വിധത്തിലാണുള്ളത്‌.പുതുക്കാൻ സാധിക്കുന്നവയും, അല്ലാത്തവയും..ഡ്രൈവിംഗ്‌ ലൈസൻസ്‌ ഉടമ ലൈസൻസ് ലഭിക്കുന്നതിനു അർഹമല്ലാത്ത മറ്റൊരു പദവിയിലേക്ക്‌ ജോലി മാറുന്ന വേളയിലാണു ലൈസൻസ്‌ റദ്ദ് ചെയ്യപ്പെടുകയോ അല്ലെങ്കിൽ പുതുക്കുന്നതിനു വിലക്ക്‌ ഏർപ്പെടുത്തുകയോ ചെയ്യുന്നത്‌.എന്നാൽ പലരും അസാധുവാക്കപ്പെട്ട ഈ ലൈസൻസ്‌ ഉപയോഗിച്ച്‌ വാഹനം ഓടിക്കുകയും പരിശോധനയിൽ പിടിക്കപ്പെടുമ്പോൾ കാലഹരണപ്പെട്ട ലൈസൻസ്‌ ഉപയോഗിച്ച്‌ വാഹനം ഓടിച്ച കുറ്റത്തിനു കേവലം 5 ദിനാർ പിഴയടച്ചു നാടു കടത്തൽ ശിക്ഷയിൽ നിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണു ഇവരെ കണ്ടെത്തുന്നതിന് മന്ത്രാലയം നടപടികൾ ആരംഭിച്ചിരിക്കുന്നത്.താമസരേഖ പുതുക്കുന്ന വേളയിൽ കാലഹരണപ്പെട്ടതും പുതുക്കാൻ സാധിക്കാത്തതുമായ ലൈസൻസുകൾ തിരിച്ചേൽപ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനു പുറമെ പഴയ ലൈസൻസ് ഉടമകൾ ലൈസൻസിന് കാലാവധി ഉണ്ടെങ്കിൽ പോലും പുതിയ മാതൃകയിലുള്ള ലൈസൻസിലേക്ക് മാറ്റുവാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

അസാധുവാക്കപ്പെട്ട ഡ്രൈവിംഗ്‌ ലൈസൻസ്‌ ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നവരെ ഡ്രൈവിംഗ്‌ ലൈസൻസ്‌ ഇല്ലാതെ വാഹനം ഓടിച്ച ശിക്ഷ ചുമത്തി നാടു കടത്തും. നേരത്തെ കുവൈത്ത്‌ യൂണിവേഴ്സിറ്റിയിലെ 20000 ത്തോളം വിദേശ വിദ്യാർത്ഥികൾക്കായി ലൈസൻസുകൾ അനുവദിച്ചിരുന്നു. എന്നാൽ ഇവരിൽ ഭൂരിഭാഗവും പഠനം പൂർത്തിയാക്കിയെങ്കിലും ഡ്രൈവിംഗ്‌ ലൈസൻസ്‌ തിരികേ ഏൽപ്പിച്ചിട്ടില്ല.നേരത്തെ ഡ്രൈവിംഗ്‌ ലൈസൻസ്‌ ലഭിച്ച 40,000 പ്രവാസികൾക്ക്‌ തൊഴിലിടങ്ങളിലെ പദവി മാറിയത്‌ മൂലം ലൈസൻസ്‌ നഷ്ടമായിട്ടുണ്ട്‌.ഇവരും ഇത്‌ വരെ ഡ്രൈവിംഗ്‌ ലൈസൻസ്‌ തിരികെ ഏൽപ്പിച്ചിട്ടില്ലെന്നാണു മന്ത്രാലയത്തിന്റെ വിശദീകരണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News