Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സൗദി രാജാവിന് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയതായി റോയൽ കോർട്ട് 

July 23, 2020

July 23, 2020

റിയാദ് : സൗദി ഭരണാധികാരി സൽമാൻ രാജാവിന്  കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയ പൂർത്തിയാക്കി. പിത്തസഞ്ചി നീക്കം ചെയ്യുന്നതിന് എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയാണ് നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.

ഏതാനും ദിവസം കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരും രണ്ടു ദിവസം മുമ്പാണ്  രാജാവിനെ ആശുപത്രില്‍ പ്രവേശിപ്പിച്ചത്‌. കിംഗ് ഫൈസല്‍ സ്പഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം പ്രതിവാര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. ആശുപത്രിയില്‍ പ്രത്യേകമായി സജ്ജീകരിച്ച ഓഫീസില്‍ വെര്‍ച്വല്‍ കാബിനറ്റ് യോഗത്തിലാണ് ചികിത്സയില്‍ കഴിയുന്ന രാജാവ് പങ്കെടുത്തത്. ഇതിന്റെ വീഡിയോ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 വാട്സ് ആപ്പ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News