Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഹൂതി ശക്തികേന്ദ്രങ്ങളിൽ സൗദി സഖ്യസേനയുടെ വ്യോമാക്രമണം, 110 വിമതർ കൊല്ലപ്പെട്ടു

November 24, 2021

November 24, 2021

യമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങളിൽ സൗദി സഖ്യസേന നടത്തിയ വ്യത്യസ്ത വ്യോമആക്രമണങ്ങളിൽ 110 വിമതർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 24 മണിക്കൂറിനിടെ 17 വട്ടമാണ് സൗദി സഖ്യസേന ആക്രമണം നടത്തിയത്. മാരിബ് പ്രവിശ്യ പിടിച്ചടക്കാൻ ശ്രമിക്കുന്ന വിമതർക്കെതിരെ യമൻ സൈന്യവും സൗദിയും ഒത്തുചേർന്ന് ആക്രമണം നടത്തുകയായിരുന്നു. 

സൗദി സഖ്യസേന പുറത്തുവിട്ട കണക്കുകൾ പ്രകാരം ഹൂതികളുടെ നൂറോളം വാഹനങ്ങളും സൈനികവാഹനങ്ങളും തകർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രശ്നങ്ങൾ രൂക്ഷമായ മേഖലയിൽ ആയിരത്തോളം ഹൂതികൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സനാ, മാരിബ്, സാദ തുടങ്ങിയ ഹൂതി ശക്തികേന്ദ്രങ്ങൾ ആണ് സൗദി സഖ്യം ആക്രമിച്ചത്. നേരത്തെ, യുഎന്നും അമേരിക്കയും മുൻകൈ എടുത്ത് ഇരുകൂട്ടർക്കും ഇടയിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും, ഹൂതികളുടെ നിസ്സഹകരണം കാരണം കരാർ നടപ്പിലാക്കാതെ പോവുകയായിരുന്നു.


Latest Related News