Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സൗദിയിൽ ഒരാഴ്ച്ചക്കിടെ പിടികൂടിയത് പതിനേഴായിരത്തോളം നിയമലംഘകരെ

August 30, 2021

August 30, 2021

അബുദാബി: വിവിധവകുപ്പുകളിലായി ഒരാഴ്ച്ചക്കിടെ 16, 397 നിയമലംഘകരെ പിടികൂടിയതായി സൗദി ഭരണകൂടം അറിയിച്ചു. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചവരും, ഗാർഹിക, തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയവരും ഇതിൽ പെടും. ആഗസ്റ്റ് 19 മുതൽ 25 വരെയുള്ള കണക്കാണ് ഭരണകൂടം പുറത്തുവിട്ടത്. 

അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 582 പേരാണ് അറസ്റ്റിലായത്.ഇതിൽ 53 ശതമാനം പേരും എത്യോപ്യയിൽ നിന്നുള്ളവരാണ്. 45 ശതമാനം യമൻ സ്വദേശികളും പിടിയിലായപ്പോൾ കേവലം രണ്ട് ശതമാനമാണ് ഇതരരാജ്യക്കാരുള്ളത്. 11 പേരെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ ആണ് അറസ്റ്റ് ചെയ്തതെന്നും ഭരണകൂടം വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് ആരെങ്കിലും ഒത്താശ ചെയ്ത് കൊടുത്താൽ കർശനനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. അത്തരക്കാർക്ക് 15 വർഷത്തെ തടവ് ശിക്ഷയോ, ഒരു മില്യൺ പിഴയോ ലഭിക്കും.


Latest Related News