Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
അരാംകോയ്ക്ക് നേരെ ആക്രമണം,തിരിച്ചടിക്കാൻ തയാറാണെന്ന് മുഹമ്മദ് ബിൻ സൽമാൻ ട്രംപിനെ അറിയിച്ചു 

September 15, 2019

September 15, 2019

വാഷിംഗ്ടൺ : സൗദിയിലെ സർക്കാർ എണ്ണ വിതരണ കമ്പനിയായ അരാംകോയുടെ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടി നൽകാൻ തയാറാണെന്ന് സൗദി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.ഇന്നലെ ഡോണാൾഡ്‌ ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം അറിയിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് മുഹമ്മദ് ബിൻ സൽമാൻ ട്രംപുമായി ടെലിഫോണിൽ സംസാരിച്ചത്.

ഹൂതി ആക്രമണം അമേരിക്കയെയും ലോക സമ്പദ് ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപ് സൽമാൻ രാജകുമാരനെ അറിയിച്ചതായും സൗദി പ്രസ് ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. സൗദിക്ക് നേരെ നടക്കുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ ചെറുക്കാൻ സഹകരിക്കുമെന്ന് ട്രംപ് മുഹമ്മദ് ബിൻ സൽമാനെ അറിയിച്ചതായി വാഷിംഗ്ടണിലെ സൗദി എംബസിയും  വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ശനിയാഴ്ച പുലർച്ചെയാണ് സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ദമാമിലെ രണ്ട് സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇവിടെ വന്‍ സ്ഫോടനവും തീപിടിത്തവുമുണ്ടായി.ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഹൂതികൾ ഏറ്റെടുത്തിരുന്നു.ആളപായം ഉണ്ടായിട്ടില്ലെങ്കിലും രണ്ട് സംസ്കരണ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിർത്തി വെച്ചിരിക്കുകയാണ്. അതേസമയം സൗദിയിൽ നിന്നുള്ള എണ്ണ വിതരണത്തെ ആക്രമണം ബാധിച്ചിട്ടില്ലെന്ന് സൗദി അറിയിച്ചു.നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.


Latest Related News