Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
സമാധാനത്തിന്റെ റമദാൻ : സൗദി സഖ്യസേന യമനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചു

March 30, 2022

March 30, 2022

റിയാദ് : പരിശുദ്ധ റമദാൻ കണക്കിലെടുത്ത്‍ യമൻ മേഖലയിൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതായി സൗദി സഖ്യസേന അറിയിച്ചു. റിയാദിലെ ജി.സി.സി. ആസ്ഥാനത്ത്, യമൻ അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് വെടിനിർത്തൽ തീരുമാനം ഉണ്ടായത്.

പരിശുദ്ധ മാസത്തിൽ മേഖലയിൽ സംഘർഷങ്ങൾ സൃഷ്ടിക്കരുതെന്ന് യുണൈറ്റഡ് നേഷൻസ് അഭ്യർത്ഥിച്ചിരുന്നു. ഈ അപേക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനം. അതേസമയം, വെടിനിർത്തൽ കരാർ അംഗീകരിക്കുന്നില്ല എന്നാണ് ഹൂതികളുടെ നിലപാട്. യമനിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കാത്തിടത്തോളം സമാധാനശ്രമങ്ങളുമായി സഹകരിക്കില്ലെന്ന സൂചനയാണ് ഹൂതികൾ നൽകുന്നത്. നേരത്തെ, ജി.സി.സി യുടെ സമാധാനചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണവും ഹൂതികൾ നിരസിച്ചിരുന്നു. ആഭ്യന്തരപ്രശ്നങ്ങൾ രൂക്ഷമായതോടെ ദാരിദ്ര്യത്താൽ വലയുന്ന യമന്, സൈനിക നടപടികൾ നിർത്തിവെക്കാനുള്ള സഖ്യസേനയുടെ ആഹ്വാനം താൽകാലിക ആശ്വാസം നൽകും.


Latest Related News