Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
റിയാദിൽ കലാകാരന്മാരെ കുത്തിപ്പരിക്കേൽപിച്ചതിന് പിന്നിൽ അൽഖാഇദയാണെന്ന് സൗദി ചാനൽ 

December 20, 2019

December 20, 2019

റിയാദ് : സൗദി തലസ്ഥാനമായ റിയാദില്‍ സീസണ്‍ ഫെസ്റ്റിവലിനിടെ മൂന്ന് കലാകാരന്മാര്‍ക്ക് കുത്തേറ്റ സംഭവത്തിന് പിന്നിൽ അൽഖാഇദയാണെന്ന് സൗദി ടെലിവിഷൻ ചാനലായ അൽ ഇഖ്ബാറിയ റിപ്പോർട്ട് ചെയ്തു. എന്നാൽ വിവരത്തിന്റെ സ്രോതസ്സ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. അൽ ഖാഇദയുടെ നിർദേശപ്രകാരമാണ് പ്രതി ആക്രമണം ചെയ്തതെന്നാണ് ചാനലിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ നവംബറിലാണ് മലസിലെ കിങ് അബ്ദുള്ള പാര്‍‌ക്കില്‍ സംഗീത ശില്‍പം അവതരിപ്പിക്കുകയായിരുന്ന കലാകാരന്മാരെ സ്റ്റേജിലെത്തിയ 33-കാരനായ യമന്‍ പൌരന്‍ കുത്തി പരിക്കേൽപിച്ചത്. ഒരു യുവതിക്കും മറ്റു മൂന്ന് പേര്‍ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയയാളെ പൊലീസ് സംഭവസ്ഥലത്തു തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഖത്തർ-ഗൾഫ് മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക


Latest Related News