Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഗള്‍ഫ് നേതാക്കളെ ഉച്ചകോടിക്ക് ഔദ്യോഗികമായി ക്ഷണിക്കാന്‍ ജി.സി.സി സെക്രട്ടറി ജനറലിനോട് സൗദി രാജാവ് സല്‍മാന്‍

December 26, 2020

December 26, 2020

റിയാദ്: ഗള്‍ഫ് നേതാക്കളെ ജി.സി.സി ഉച്ചകോടിക്ക് ഔദ്യോഗികമായി ക്ഷണിക്കാന്‍ ജി.സി.സി സെക്രട്ടറി ജനറലിനോട് നിര്‍ദ്ദേശിച്ച് സൗദി അറേബ്യയുടെ രാജാവായ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദ്. ജനുവരി അഞ്ചിനാണ് 41-ാമത് ജി.സി.സി ഉച്ചകോടി സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നടക്കുന്നത്. 

'ജനുവരി അഞ്ചിന് റിയാദില്‍ നടക്കുന്ന 41-ാമത് ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള സൗദി രാജാവ് സല്‍മാന്റെ ക്ഷണം യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന് കൈമാറാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. സല്‍മാന്‍ രാജാവിന്റെ ക്ഷണം യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വീകരിച്ചു.' -ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നയ്ഫ് ഫലാഹ് അല്‍ ഹജ്‌റഫ് പ്രസ്താവനയില്‍ പറഞ്ഞു. 


Trending Now: ബോയിങ് 777-9 വിമാനങ്ങളിൽ നൂതനമായ ഫസ്റ്റ് ക്ലാസ് അവതരിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ്; പുതിയ ഫസ്റ്റ് ക്ലാസിന്റെ വിശേഷങ്ങള്‍ അറിയാം


അസാധാരണമായ ഈ കാലഘട്ടത്തിലും വാര്‍ഷിക ഉച്ചകോടി നടത്താനുള്ള ഗള്‍ഫ് നേതാക്കളുടെ പ്രതിജ്ഞാബദ്ധത ജി.സി.സിയുടെ ശക്തിയുടെയും ജനങ്ങളോടുള്ള കടമയിലെ അവരുടെ വിശ്വാസത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജി.സി.സി ഇന്ന് അതിന്റെ അഞ്ചാം ദശകത്തിലേക്ക് കടക്കുകയാണ്. 

അംഗരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരവും സാമ്പത്തിക സമന്വയവും സുഗമമാക്കുക എന്ന ജി.സി.സിയുടെ ദൗത്യം അതിന്റെ ചരിത്രത്തിലെ ഏത് സമയത്തേക്കാളും പ്രസക്തമാണ് ഇപ്പോള്‍. അംഗരാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും ഇടയിലെ ഏകീകരണം, പരസ്പരബന്ധം, വ്യാപാരം എന്നിവ വര്‍ധിപ്പിക്കുന്നതില്‍ ജി.സി.സി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗള്‍ഫ് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ജി.സി.സി രാജ്യങ്ങളിലെ നേതാക്കളുടെ അശ്രാന്ത പരിശ്രമത്തിന് താന്‍ കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Also Read: അഫ്ഗാനിസ്ഥാനില്‍ വനിതാ അവകാശ പ്രവര്‍ത്തകയും സഹോദരനും വെടിയേറ്റ് മരിച്ചു


സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കും പുറമെ ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവയാണ് ജി.സി.സിയിലെ മറ്റ് അംഗരാജ്യങ്ങള്‍. 

അറേബ്യന്‍ ഉപദ്വീപിലെ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് 1981 ല്‍ രൂപീകരിച്ച കൂട്ടായ്മയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍. സൗദിയുടെ തലസ്ഥാനമായ റിയാദിലാണ് ജി.സി.സിയുടെ ആസ്ഥാനം.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News