Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കോവിഡ് പ്രതിരോധത്തിൽ സൗദിക്ക് ഇന്ത്യയുടെ സഹായം, ആസ്ട്രാസെനക്ക വാക്‌സിന്റെ 30 ലക്ഷം ഡോസുകള്‍ സൗദിയിലേക്ക് 

January 26, 2021

January 26, 2021

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിരോധത്തിനായുള്ള ആസ്ട്രാസെനക്ക വാക്‌സിന്റെ 30 ലക്ഷം ഡോസുകള്‍ ഇന്ത്യ സൗദി അറേബ്യയ്ക്ക് നല്‍കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന വാക്‌സിനാണ് ഒരു ഡോസിന് 5.25 ഡോളര്‍ എന്ന നിരക്കില്‍ സൗദിക്ക് നല്‍കുക. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 

സൗദി അറേബ്യയ്ക്കുള്ള വാക്‌സിന്‍ ഡോസുകള്‍ ഒരാഴ്ചയ്ക്കുള്ളിലോ പത്ത് ദിവസത്തിനുള്ളിലോ അയക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അദര്‍ പൂനവല്ല പറഞ്ഞു. മഹാമാരിയുടെ സമയത്ത് വാക്‌സിനില്‍ നിന്ന് തങ്ങള്‍ ലാഭമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ദരിദ്ര രാജ്യങ്ങള്‍ക്ക് 100 കോടിയോളം വാക്‌സിന്‍ ഡോസുകള്‍ നല്‍കാനായി ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഗവി സഖ്യം എന്നിവരുമായി ആസ്ട്രാസെനക്ക പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്‌സിന്റെ 20 ലക്ഷം ഡോസുകള്‍ ബ്രസീലിലേക്ക് അയച്ചിരുന്നു. ഒരു ഡോസിന് ഏകദേശം അഞ്ച് ഡോളര്‍ എന്ന നിരക്കിലാണ് ബ്രസീല്‍ വാക്‌സിന്‍ വാങ്ങിയത്. 

മാര്‍ച്ച് അവസാനത്തോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആസ്ട്രാസെനക്ക വാക്‌സിന്റെ ഉല്‍പ്പാദനം 30 ശതമാനം വര്‍ധിപ്പിക്കും. നിലവില്‍ പ്രതിദിന ഉല്‍പ്പാദനം 24 ലക്ഷം ഡോസുകളാണ്. ആവശ്യത്തിന് വാക്‌സിന്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും അദര്‍ പൂനവല്ല പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News