Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സൗദിയിൽ വീടിന് തീപിടിച്ചു മൂന്നു കുട്ടികൾ മരിച്ചു,കുട്ടികളെ കണ്ടെത്തിയത് ചങ്ങലയിൽ ബന്ധിച്ച നിലയിൽ 

January 02, 2021

January 02, 2021

ജിസാൻ : സൗദിയിലെ ജിസാൻ പ്രവിശ്യയിൽ പെട്ട അബൂ അരീഷിൽ വീടിന് തീപിടിച്ച് മൂന്നു കുട്ടികൾ മരണപ്പെട്ടു.നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.മൂന്നു മുതൽ എട്ടു വയസ്സ് വരെ പ്രായമുള്ള രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മരിച്ചത്.

അബൂഅരീഷ് കിംഗ് ഫൈസൽ റോഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ താമസ സ്ഥലത്താണ് തീപിടുത്തമുണ്ടായത്.മരിച്ച കുട്ടികളുടെ മാതാവിനും മറ്റു മൂന്നു കുട്ടികൾക്കും പൊള്ളലേറ്റു.

മരിച്ച മൂന്നു കുട്ടികളെയും ചങ്ങലകളിൽ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.മാനസിക വൈകല്യമുള്ള കുട്ടികൾ വീട്ടിൽ നിന്ന് പുറത്തുപോകാതിരിക്കാനാണ്  ചങ്ങലയിൽ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു.അഗ്നിബാധയുടെ കാരണം വ്യക്തമല്ല.സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News