Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
സൗദിയിൽ കെട്ടിടം തകർന്ന് മലയാളി ഉൾപെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു 

September 02, 2020

September 02, 2020

റിയാദ്​: സൗദി അറേബ്യയിലെ റിയാദിന് തെക്ക്​ പടിഞ്ഞാറന്‍ ഭാഗമായ അതീഖയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണ്​ മലയാളി ഉൾപെടെ രണ്ട്​ ഇന്ത്യാക്കാര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി 11.30 നാണ് അപകടമുണ്ടായത്.പാലക്കാട് എലുമ്പിലാശ്ശേരി സ്വദേശി നാലംകണ്ടം മുഹമ്മദ്(47) ആണ് മരിച്ച മലയാളി. മരിച്ച മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്.

നഗരത്തിലെ മൊത്ത ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയില്‍ പച്ചക്കറി മാര്‍ക്കറ്റിന്​ സമീപമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.തകര്‍ന്നുവീണ കെട്ടിട അവശിഷ്​ടങ്ങള്‍ക്കടിയില്‍പെട്ട രണ്ടു പേരും തല്‍ക്ഷണം മരിച്ചു.അപകടത്തിൽ പെട്ടവരെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ്,പോലീസ്,റെഡ് ക്രസന്റ് വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.

 


Latest Related News