Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ലിബിയയിലെ പൊതുതിരഞ്ഞെടുപ്പ്, ഗദ്ദാഫിയുടെ മകന് മത്സരിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

November 25, 2021

November 25, 2021

ട്രിപ്പോളി : ലിബിയയുടെ ചരിത്രത്തിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയ സൈഫുൽ ഇസ്ലാം ഗദ്ദാഫിക്ക് കനത്ത തിരിച്ചടി. ഗദ്ദാഫി അടക്കം 25 പേരുടെ പത്രിക ഇലക്ഷൻ കമ്മീഷൻ പരിശോധിച്ച ശേഷം തള്ളുകയായിരുന്നു. ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകനായ സൈഫ്, തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യത കല്പിക്കപ്പെട്ടിരുന്ന സ്ഥാനാർഥി ആയിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ സൈഫിന് അവസരമുണ്ട്. 

ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സൈഫ് ഗദ്ദാഫിയുടെ അപേക്ഷ തള്ളിയതെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2015 ൽ യുദ്ധക്കുറ്റം ചുമത്തപ്പെട്ട സൈഫ്, മുഅമ്മർ ഗദ്ദാഫിക്കെതിരെ നടന്ന പ്രക്ഷോഭം അടിച്ചമർത്താനും ശ്രമിച്ചിരുന്നു. സൂക്ഷ്മ പരിശോധന നടത്തി, അപ്പീലുകൾ പരിഗണിച്ച ശേഷം ഡിസംബർ ആദ്യവാരമാണ് സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കുക.


Latest Related News