Breaking News
ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി | 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ |
ആരാധകന്റെ ഫോൺ എറിഞ്ഞുടച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, പിന്നാലെ മാപ്പുപറച്ചിൽ (വീഡിയോ)

April 10, 2022

April 10, 2022

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനോട് തോറ്റതിന്റെ രോഷം ആരാധകന് നേരെ തീർത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദത്തിൽ. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് താരം, എവർട്ടൻ ആരാധകന്റെ ഫോൺ എറിഞ്ഞുടച്ചത്. 

സൂപ്പർ താരത്തിന്റെ പ്രവർത്തിയെ എതിർത്ത് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനം നടത്തിയതോടെ ക്രിസ്റ്റ്യാനോ മാപ്പപേക്ഷ നടത്തുകയും ചെയ്തു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഏറ്റുപറഞ്ഞ റൊണാൾഡോ, തന്റെ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം കാണാൻ ഫോൺ നഷ്ട്ടപെട്ട വ്യക്തിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ക്ലബ്ബ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായി നാലാം സ്ഥാനം നേടാൻ ശ്രമിക്കുന്ന യുണൈറ്റഡ്, എതിരില്ലാത്ത ഒരുഗോളിനാണ് എവർട്ടനോട്‌ തോറ്റത്.


Latest Related News