Breaking News
ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറില്‍ എയര്‍ ടാക്‌സി പരീക്ഷിക്കുന്നു  |
എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി

May 08, 2024

news_malayalam_air_india_flight_updates

May 08, 2024

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാർ നടത്തിയ അപ്രതീക്ഷിത സമരത്തിൽ വലഞ്ഞ് യാത്രക്കാർ. ഇതേ തുടർന്ന് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി. യാത്ര പുന:ക്രമീകരിക്കേണ്ടവർക്ക് അത് ചെയ്തുനൽകിയെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു. 10, 11, 12 തീയതികളിലേക്കാണ് യാത്ര പുന:ക്രമീകരിച്ച് നൽകിയത്. റീഫണ്ട് വേണ്ടവർക്ക് അത് നൽകിയെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.

നെടുമ്പാശേരിയിൽ യാത്രക്കാർക്ക് നാളത്തേക്ക് ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്തു നൽകി. ജീവനക്കാരുടെ സമരം അവസാനിപ്പിച്ചാൽ റീ ഷെഡ്യൂൾ ചെയ്ത ടിക്കറ്റിൽ നാളെ യാത്ര ചെയ്യാം.

എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാർ അപ്രതീക്ഷിതമായി പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ നിരവധി യാത്രക്കാർ വിമാനത്താവത്തിൽ കുടുങ്ങി. പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. കരിപ്പൂരിൽനിന്നുള്ള ആറ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

അലവൻസ് കൂട്ടിനൽകണമെന്ന് ആവശ്യപ്പെട്ടാണ് എയർ ഇന്ത്യ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കിയത്. ജീവനക്കാർ കൂട്ടത്തോടെ ലീവെടുക്കുകയായിരുന്നു. വിമാനത്താവളങ്ങളില്‍ യാത്രക്കാരെല്ലാം ചെക്ക് ഇന്‍ നടത്താന്‍ എത്തിയതിന് ശേഷമാണ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. ഇതേത്തുടർന്ന് രാജ്യത്ത് പലയിടത്തുമായി 70ലേറെ വിമാന സർവിസുകൾ മുടങ്ങി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News