Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
റിപ്പബ്ലിക്​ ദിനം: ഖത്തറിലെ ഇന്ത്യൻ എംബസിയില്‍ പതാക ഉയര്‍ത്തല്‍ രാവിലെ 6.45ന്​

January 25, 2022

January 25, 2022

ദോഹ : ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്ലബിക് ദിനാഘോഷങ്ങളുടെ  ഭാഗമായുള്ള പതാക ഉയർത്തൽ ഖത്തർ സമയം രാവിലെ 6:45 ന് നടക്കും. ഖത്തർ എംബസി ആസ്ഥാനത്താണ് റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾ അരങ്ങേറുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത്, കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടക്കുക. വാക്സിനേഷൻ  പൂർത്തിയാക്കിയ, ഇഹ്തിറാസ് അപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ള വ്യക്തികൾക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ കഴിയൂ. പരിപാടി നേരിട്ട് വീക്ഷിക്കാൻ അവസരം ലഭിക്കാത്തവർക്ക് എംബസിയുടെ ഫേസ്‌ബുക്ക്, യൂട്യൂബ് പേജുകളിലൂടെ പരിപാടി തത്സമയം വീക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.


Latest Related News