Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ആണവ ശാസ്ത്രഞ്ജന്റെ കൊലപാതകത്തിനുള്ള പ്രതികാരം,മൊസാദിന്റെ ഉന്നത കമാന്ററെ വധിച്ചതായി ഇറാൻ 

December 08, 2020

December 08, 2020

തെല്‍അവീവ്/ തെഹ്‌റാന്‍: ഉന്നത ഇറാന്‍ ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഉന്നത കമാന്‍ഡറെ വെടിവച്ച്‌ കൊന്നതായി ഇറാന്‍ മാധ്യമങ്ങള്‍. തെല്‍ അവീവിന്റെ ഹൃദയഭാഗത്ത് വച്ച്‌ മൊസാദ് കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസയമം, സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച വൈകീട്ട് 45 കാരനായ മൊസാദ് കമാന്‍ഡറെ തെല്‍ അവീവിന്റെ ഹൃദയഭാഗത്ത് വെച്ച്‌ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന് തെഹ്‌റാന്‍ പ്രതികാരം ചെയ്തതായാണ് സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം ആളുകള്‍ ഇതിനെ കാണുന്നത്.

ഇറാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രസ് ടിവിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടത് മൊസാദ് ഉദദ്യോഗസ്ഥനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ട്രാഫിക് സിഗ്‌നനില്‍ വെച്ച്‌ അദ്ദേഹം ഓടിച്ചിരുന്ന കാറിനു നേരെ 15 റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിനു ശേഷം അക്രമികള്‍ രക്ഷപെട്ടതായും റിപോര്‍ട്ട് പറയുന്നു.ഫഹ്മി ഹിനാവി എന്ന മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുന്ന കാണിക്കുന്ന വിഡിയോ ഇറാനിലെ സോഷ്യല്‍മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിരവധി വിഡിയോകളില്‍ റോഡിന് നടുവില്‍ ഒരു കാര്‍ നിര്‍ത്തിയതായും പ്രദേശം പോലിസ് വളഞ്ഞിരിക്കുന്നതായും കാണിക്കുന്നു. എന്നാല്‍, വിഡിയോകളിലൊന്നും കൊലപാതകത്തിന്റെ കൃത്യമായ ദൃശ്യങ്ങളില്ല. അതേസമയം, ഒന്നിലധികം വെടിയേറ്റ് ദ്വാരങ്ങളുള്ള ഒരു കാറിന്റെ ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, തെല്‍ അവീവില്‍ നിന്നുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മൊസാദ് ഉദ്യോഗസ്ഥന്റെ വെടിവയ്പിനെക്കുറിച്ച്‌ ഒരു വിവരവും ഇസ്രയേല്‍ മാധ്യമങ്ങളില്‍ വന്നിട്ടുമില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News