Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ജനുവരി ഒമ്പത് മുതല്‍ ഖത്തരികള്‍ യു.എ.ഇയിലേക്കും തിരിച്ചും നടത്തിയത് 1200 ലേറെ യാത്രകള്‍

February 03, 2021

February 03, 2021

ദോഹ: ഖത്തറും യു.എ.ഇയും തമ്മിലുള്ള വാണിജ്യ ബന്ധവും ഗതാഗത ബന്ധവും ഉള്‍പ്പെടെ പുനഃസ്ഥാപിച്ചതിനു ശേഷം ഖത്തരികള്‍ എമിറേറ്റ്‌സിലേക്ക് നടത്തിയത് ആയിരത്തിലേറെ യാത്രകള്‍. ജനുവരി ഒമ്പത് മുതല്‍ ഖത്തരികള്‍ യു.എ.ഇയിലേക്ക് നടത്തിയത് 1200 ലേറെ യാത്രകളാണ്. 

ജനുവരി അഞ്ചിന് സൗദിയിലെ ചരിത്ര നഗരമായ അല്‍ ഉലയില്‍ വച്ചാണ് സൗദിയും യു.എ.ഇയും ഉള്‍പ്പെടെയുള്ള നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ ധാരണയായത്. മൂന്ന വര്‍ഷത്തിലേറെ നീണ്ട ഉപരോധം അവസാനിപ്പിച്ച് ജനുവരി ഒമ്പതു മുതലാണ് യു.എ.ഇ ഖത്തറുമായുള്ള സമുദ്ര, വ്യോമാതിര്‍ത്തികള്‍ തുറന്നത്. തുടര്‍ന്ന് ദോഹയില്‍ നിന്ന് യു.എ.ഇയിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ഖത്തരികള്‍ക്ക് എമിറേറ്റ്‌സിലേക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുകയും ചെയ്തു. 

ജനുവരി ഒമ്പതിനു ശേഷം ഖത്തരികള്‍ ആകെ നടത്തിയ 1230 യാത്രകളില്‍ ഭൂരിഭാഗവും യു.എ.ഇയിലേക്കാണ് എന്നാണ് സര്‍ക്കാരിന്റെ കണക്ക്. 

ഖത്തര്‍ എയര്‍വെയ്‌സിനു പുറമെ ഫ്‌ളൈ ദുബായും ഇരു തലസ്ഥാനങ്ങള്‍ക്കുമിടയിലെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരുന്നു. അതേസമയം ഇത്തിഹാദ് എയര്‍വെയ്‌സ് ഫെബ്രുവരി പകുതിയോടെ മാത്രമേ അബുദാബിക്കും ദോഹയ്ക്കുമിടയിലെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയുള്ളൂ. 

ഖത്തറില്‍ നിന്നുള്ള ആയിരക്കണക്കിന് പൗരന്മാര്‍ യു.എ.ഇയില്‍ ഉണ്ടെന്നും അവര്‍ക്ക് ദോഷകരമായ ഒന്നും സംഭവിക്കാതിരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും യു.എ.ഇ സര്‍ക്കാറിലെ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഖത്തരി കാറുകള്‍ ഇതിനകം തന്നെ യു.എ.ഇയുടെ തെരുവുകളില്‍ കണ്ടുതുടങ്ങിയതിനാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യാത്രക്കാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News