Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഈജിപ്തിലെത്തിയ ഖത്തര്‍ പ്രതിനിധി സംഘം അല്‍ ഉല കരാര്‍ അവലോകനം ചെയ്യുന്നു; നയതന്ത്രബന്ധം ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കും

March 09, 2021

March 09, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


കെയ്‌റോ: ഈജിപ്ത് സന്ദര്‍ശിക്കുന്ന ഖത്തരി ഉദ്യോഗസ്ഥ സംഘം അല്‍ ഉല കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് അവലോകനം ചെയ്യുന്നുവെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. നയതന്ത്രബന്ധം ഘട്ടം ഘട്ടമായി പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ സംഘം കെയ്‌റോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. 

നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള അടുത്ത നടപടികള്‍ അവലോകനം ചെയ്യാനും അത് നടപ്പാക്കാനും ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഖത്തര്‍ സംഘം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച നടത്തുമെന്ന് ഉന്നത വൃത്തങ്ങള്‍ അല്‍ അറേബ്യയോട് സ്ഥിരീകരിച്ചു. ഭാവിയില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ള വിമാന സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുക. 

ഈജിപ്ഷ്യന്‍ എംബസിക്ക് തടങ്ങളില്ലാതെ ഖത്തറില്‍ പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ ചര്‍ച്ചകളുടെ ഭാഗമായി നടക്കുന്നുണ്ട്. അല്‍ ഉല കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് സ്ഥിരീകരിക്കാന്‍ ഈജിപ്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം ദോഹ സന്ദര്‍ശിക്കുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. 

ഈ വര്‍ഷം ജനുവരി അഞ്ചിനാണ് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിച്ച് കൊണ്ട് ഈജിപ്തും ജി.സി.സി രാജ്യങ്ങളും അല്‍ ഉല കരാറില്‍ ഒപ്പു വച്ചത്. സൗദിയിലെ ചരിത്ര നഗരമായ അല്‍ ഉലയില്‍ നടന്ന 41-ാമത് ജി.സി.സി ഉച്ചകോടിയില്‍ വച്ചായിരുന്നു ഇത്. തുടര്‍ന്ന് ഖത്തറിനെ ഉപരോധിച്ച അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുകയും ഖത്തറുമായുള്ള അതിര്‍ത്തികള്‍ തുറക്കുകയും ചെയ്തിരുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News