Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇസ്രായേലിനെ വിമർശിച്ച് വീണ്ടും യു.എൻ,സൈനിക നടപടിയിൽ വ്യക്തമായ കുഴപ്പമുണ്ടെന്ന് അന്റോണിയോ ഗുട്ടെറസ്

November 10, 2023

Qatar_Malayalam_News

November 10, 2023

ന്യൂസ്‌റൂം ബ്യുറോ

വാഷിംഗ്‌ടൺ: ഗസയിൽ ആയിരക്കണക്കിന് കുട്ടികൾ ഉൾപെടെ, വർധിച്ചുവരുന്ന ഫലസ്തീനികളുടെ മരണസംഖ്യ പരിശോധിക്കുമ്പോൾ ഇസ്രായേലിന്റെ സൈനിക നടപടികളിൽ "വ്യക്തമായ എന്തോ കുഴപ്പം" ദൃശ്യമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഗസയിൽ ഏറ്റവും ക്രൂരമായ ബോംബാക്രമണം നടത്തുന്നതിൽ ഇസ്രായേലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ച റോയിട്ടേഴ്‌സ് നെക്സ്റ്റ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്. 

“ഇസ്രയേലിന്റെ സൈനിക നടപടികളിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ എണ്ണം നോക്കുമ്പോൾ, വ്യക്തമായ ചില കുഴപ്പങ്ങൾ പ്രകടമാണ് ”ഗുട്ടെറസ് പറഞ്ഞു.

അതേസമയം, ഇസ്രായേൽ ഹമാസ് സംഘർഷം ഒരു മാസം പിന്നിടുമ്പോൾ മരണ സംഖ്യ 11000 കടന്നിരിക്കുകയാണ്. 4,800 കുട്ടികൾ ഉൾപ്പെടെ 10,022 ഫലസ്തീനികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 25,408 ആയി ഉയർന്നു. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News