Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഖത്തര്‍ എയര്‍വെയ്‌സും ഒമാന്‍ എയറും കോഡ് ഷെയര്‍ കരാര്‍ വിപുലീകരിക്കുന്നു

December 28, 2020

December 28, 2020

ദോഹ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ വിമാന കമ്പനികളായ ഖത്തര്‍ എയര്‍വെയ്‌സും ഒമാന്‍ എയറും കോഡ് ഷെയര്‍ കരാര്‍ വിപുലീകരിക്കുന്നു. ഇതുവഴി കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനും രണ്ട് എയര്‍ലൈനിന്റെയും ഉപഭോക്താക്കള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ യാത്ര പ്രദാനം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്. 

രണ്ട് വിമാന കമ്പനികളും 2000 ത്തില്‍ ആരംഭിച്ച കോഡ് ഷെയറാണ് ഇപ്പോള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചത്. ഇരു കമ്പനികളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യപടിയാണ് ഈ കോഡ് ഷെയര്‍ വിപുലീകരണം. അധികമായുള്ള സീറ്റുകളുടെ  വില്‍പ്പന 2021 ല്‍ ആരംഭിക്കും. 

'ഗള്‍ഫ് മേഖലയിലെ പ്രമുഖ എയര്‍ലൈനുകളിലൊന്നായ ഒമാന്‍ എയറുമായുള്ള കോഡ് ഷെയര്‍ കരാര്‍ വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള ഞങ്ങളുടെ യാത്രക്കാര്‍ക്ക് നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി നല്‍കാന്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്.' -ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബേക്കർ  പറഞ്ഞു. 

'ഖത്തര്‍ എയര്‍വെയ്‌സുമായുള്ള വാണിജ്യപരമായുള്ള സഹകരണം വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്ക് ഒമാനിലെ സംസ്‌കാരം, പ്രകൃതി സൗന്ദര്യം, ആതിഥ്യം എന്നിവ ആസ്വദിക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും ഇത് സഹായിക്കും. കോഡ് ഷെയര്‍ കരാറിന്റെ വിപുലീകരണം ആദ്യ പടി മാത്രമാണ്. ഖത്തര്‍ എയര്‍വെയ്‌സുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.' -ഒമാന്‍ എയര്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍അബ്ദുള്‍ അസീസ് അല്‍ റെയ്‌സി പറഞ്ഞു. 

പുതിയ കോഡ് ഷെയര്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഒമാന്‍ എയറിന്റെ യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ ശൃംഖല ഉപയോഗിച്ച് ആഫ്രിക്ക, അമേരിക്ക, ഏഷ്യ പസഫിക്, യൂറോപ്പ്, ഇന്ത്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് 65 ആയി വര്‍ധിക്കും. ഇത് റെഗുലേറ്ററി അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. 

ഒമാന്‍ എയറിന്റെ ശൃംഖല ഉപയോഗിച്ച് ആഫ്രിക്കയിലെയും ഏഷ്യയിലെയും അധികമായുള്ള ആറ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News