Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
'അസ്സലാമു അലൈക്കും' വർഗീയ അഭിസംബോധനയാണെന്ന് പ്രോസിക്യൂട്ടർ,വ്യാപക പ്രതിഷേധം

September 03, 2021

September 03, 2021

ന്യൂഡല്‍ഹി: സിഎഎ പ്രതിഷേധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം തന്റെ പ്രസംഗം അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് ആരംഭിച്ചതെന്നും അത് വര്‍ഗീയ മനഃസ്ഥിതിയുടെ ഭാഗമാണെന്നുമുള്ള ഡല്‍ഹി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അമിത് പ്രസാദിന്റെ ഇടപെടൽ വിവാദമാകുന്നു.കേസില്‍ ഡല്‍ഹി പോലിസ് എഴുതിവച്ച വാദങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയായിരുന്നു പ്രോസിക്യൂട്ടര്‍.

''ഷര്‍ജീല്‍ ഇമാം തന്റെ പ്രസംഗം അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് തുടങ്ങിയത്. ഒരു സമുദായത്തെ മാത്രമാണ് ഈ സംബോധന സൂചിപ്പിക്കുന്നത്''-പ്രത്യേക പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് പറഞ്ഞു. 2019ല്‍ രണ്ട് സര്‍വകലാശാലകളില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തില്‍ ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗത്തില്‍ അസമിനെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്ന് വേര്‍പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നാണ് പോലിസ് ആരോപിക്കുന്നത്.

പ്രസംഗത്തില്‍ സമരരംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടത് ഒരു സമുദായത്തോടാണ്. പ്രസംഗം അതീവ സങ്കുചിതവും വിഭാഗീയവുമാണ്. പ്രസംഗം പൊതുജനങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല. രാജ്യത്ത് അരാജകത്വം ഉണ്ടാക്കാനായിരുന്നു ശ്രമം- പ്രസാദ് കോടതിയില്‍ വാദിച്ചു.

പ്രോസിക്യൂട്ടറുടേത് വര്‍ഗീയപരാമര്‍ശമാണെന്നാരോപിച്ച്‌ നിരവധി പ്രമുഖര്‍ രംഗത്തുവന്നു.

ഷര്‍ജീല്‍ ഇമാമിനെതിരേ തുറന്ന വര്‍ഗീയ ആക്രമണമാണ് പ്രോസിക്യൂട്ടര്‍ നടത്തിയതെന്ന് കവിതാ കൃഷ്ണന്‍ ആരോപിച്ചു.ഒരാളോട് ഗുഡ് മോര്‍ണിങ് എന്ന് ആശംസിച്ചാല്‍ ഇംഗ്ലണ്ടിലെ ജനങ്ങളെയാണോ നാം അഭിസംബോധന ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അന്ന എംഎം ട്വീറ്റ് ചെയ്തു.

ഏത് വാക്കുപയോഗിച്ചും അഭിവാദ്യം ചെയ്യുന്നത് കുറ്റകൃത്യമല്ലെന്ന് അക്കദമീഷ്യന്‍ നന്ദിനി സുന്ദര്‍ അഭിപ്രായപ്പെട്ടു. അതിനെ അത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ രോഗാതുരമായ ഒരു മനസ്സിനേ കഴിയൂ എന്നും അവര്‍ കുറ്റപ്പെടുത്തി.

വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക https://www.facebook.com/newsroomme


Latest Related News