Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കുട്ടികൾക്കുള്ള വാക്സിൻ വൈകാതെ പുറത്തിറക്കുമെന്ന് ഫിസർ

September 27, 2021

September 27, 2021

 

കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിനുകളിൽ പ്രധാനിയായ ഫിസർ നിർണ്ണായകമായ ചുവടുവെപ്പിന് ഒരുങ്ങുന്നു. അഞ്ച് മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിസർ സിഇഒ ആൽബർട്ട് ബൗർല. 

സ്കൂളുകളിലേക്ക് കുട്ടികൾ വീണ്ടും ഒഴുകാൻ തുടങ്ങിയ ഈ വേളയിൽ ഏറെ പ്രധാനപെട്ടതാണ് ഈ കണ്ടുപിടിത്തം. കോവിഡ് വൈറസ് കുട്ടികളിലേക്ക് പടരുന്നതിന്റെ തോത് കൂടിയിട്ടുണ്ടെന്ന് ഈയിടെ ലോകാരോഗ്യസംഘടന കണ്ടെത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഫിസർ വാക്സിൻ പെട്ടെന്ന് തന്നെ പുറത്തിറക്കാൻ തീരുമാനിച്ചത്. കമ്പനി നടത്തിയ പരീക്ഷണത്തിൽ കുട്ടികൾക്ക് രണ്ട് ഡോസും കൊടുത്തെന്നും, മുതിർന്നവർക്കുള്ള അതേ പ്രതിരോധ ശേഷി ഈ കുട്ടികൾ കൈവരിച്ചതായും ഫിസർ സിഇഒ അറിയിച്ചു.


Latest Related News