Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഫലസ്‌തീൻ-ഇസ്രായേൽ സംഘർഷം അവസാനിക്കുന്നു,വെടിനിർത്തൽ വെള്ളിയാഴ്ച ഉണ്ടാകുമെന്ന് വാൾസ്ട്രീറ്റ് ജേർണൽ 

May 20, 2021

May 20, 2021

വാഷിങ്ടണ്‍: ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈല്‍ ആക്രമണം ശക്തമാകുന്നതിനിടെ, പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ സാധ്യത വര്‍ധിക്കുന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തലുണ്ടാവുമെന്ന് ഹമാസ് നേതാക്കള്‍ സൂചന നല്‍കി.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശ്രമങ്ങള്‍ വിജയിക്കുമെന്ന് ഹമാസ് മുതിര്‍ന്ന നേതാവ് മൂസ അബു മര്‍സൂഖ് പറഞ്ഞു. ഇരുവിഭാഗങ്ങളും തമ്മില്‍ പൊതുവായ കരാറോടെയായിരിക്കും വെടിനിര്‍ത്തല്‍ നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച തന്നെ വെടിനിര്‍ത്തല്‍ കരാറുണ്ടായേക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്ത യു.എസ്, വിദേശ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ്  റിപ്പോര്‍ട്ട്.ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരും മധ്യസ്ഥ ചര്‍ച്ചയ്ക്ക് പരിശ്രമിച്ചിരുന്നു.

അതേസമയം, ഗസ്സ മുനമ്ബില്‍ ഇസ്‌റാഈല്‍ ആക്രണം തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയും ഇസ്‌റാഈല്‍ വിമാനങ്ങള്‍ ഫലസ്തീനു മേല്‍ തീതുപ്പി. ഇന്നു നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീനിയന്‍ വഫ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ പതിനൊന്നു ദിവസമായി നടക്കുന്ന ആക്രമണങ്ങളില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പെടെ 230 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയില്‍ 12 ഇസ്‌റാഈല്‍ ഭാഗത്തു നിന്ന് 11 പേരും കൊല്ലപ്പെട്ടു.

സമ്മര്‍ദ്ദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഗസ്സയിലെ സംഭവവികാസങ്ങള്‍ കഴിഞ്ഞ ദിവസം നെതന്യാഹുവുമായി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ലക്ഷ്യത്തിലെത്തും വരെ ആക്രണം തുടരുമെന്നാണ് ബൈഡനുമായി നടത്തിയ ചര്‍ച്ചക്കു ശേഷം ബൈഡന്‍ പ്രതികരിച്ചത്.

ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ
https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News