Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
നരേന്ദ്ര മോദി ഇന്ന് റിയാദിൽ,നിക്ഷേപക സംഗമം നാളെ

October 28, 2019

October 28, 2019

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റിയാദിലെത്തും. സല്‍മാന്‍ രാജാവിെന്‍റ ക്ഷണം സ്വീകരിച്ചാണ് മോദി  24 മണിക്കൂര്‍ സന്ദർശനത്തിനായി സൗദിയിൽ എത്തുന്നത്. റിയാദില്‍ ചൊവ്വാഴ്ച ആരംഭിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപക സംഗമമായ 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഇനിഷ്യേറ്റീവ്' സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്ന അദ്ദേഹം സല്‍മാന്‍ രാജാവുമായും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തും.ഉന്നതതല പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രി റിയാദില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ ഏതാനും സൗദി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് സല്‍മാന്‍ രാജാവൊരുക്കുന്ന വിരുന്നില്‍ പെങ്കടുക്കുന്ന അദ്ദേഹം തന്ത്രപ്രധാന പങ്കാളിത്ത സമിതിയുടെ ഉടമ്പടി ഒപ്പുവെക്കും. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് ആഗോള നിക്ഷേപക സംഗമത്തിന്റെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യുന്ന മോദി രാത്രിയില്‍ കിരീടാവകാശി ഒരുക്കുന്ന അത്താഴവിരുന്നിലും സംബന്ധിച്ച ശേഷം രാത്രിയില്‍തന്നെ ഡല്‍ഹിയിലേക്ക് മടങ്ങും.സൗദിയിലെ പ്രവാസി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത് ഉൾപെടെയുള്ള മറ്റു പരിപാടികളൊന്നും സന്ദർശനത്തിനിടെ ഉണ്ടാവില്ലെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ രണ്ടാം സൗദി സന്ദര്‍ശനം ഒരു നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതായും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അത് സൗഹാര്‍ദവും തന്ത്രപ്രധാനമായ ബന്ധവും ശക്തിപ്പെടുത്തുമെന്നും റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പ്രസ്താവനയില്‍അറിയിച്ചു. ഏകദിന സന്ദര്‍ശനത്തിനിടെ വിവിധ ഇന്ത്യ- സൗദി വ്യാപാര കരാറുകളില്‍ ഒപ്പുവെക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാന്‍ പദ്ധതിയിട്ട ഓയില്‍ റിഫൈനറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെന്‍റ ഔട്ലെറ്റുകൾ സൗദിയില്‍ തുടങ്ങാനുള്ള കരാറിലും ഒപ്പുവെക്കുമെന്നാണ് വിവരം. 'റുപിയാ കാര്‍ഡിന്റെ' ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും.


Latest Related News