Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
സിറിയയില്‍ പത്തു ദിവസത്തിനിടെ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിലേറെ സാധാരണക്കാര്‍

July 28, 2019

July 28, 2019

ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ പത്തു ദിവസത്തിനിടെ  സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത് നൂറിലേറെ സാധാരണക്കാര്‍. യു.എന്‍ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേല്‍ ബാഷ്‌ലെറ്റ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നാലു ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പത്തു ദിവസത്തിനിടെ സ്‌കൂളുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, പലഹാരക്കടകള്‍ എന്നിവയ്ക്കു നേരെയാണ് സര്‍ക്കാര്‍-സര്‍ക്കാര്‍ അനുകൂല സൈന്യങ്ങള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ആകെ 103 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 26 പേര്‍ കുട്ടികളാണ്. പ്രധാനമായും സാധാരണ പൗരന്മാരും അവരുടെ കെട്ടിടങ്ങളും സ്വത്തുവകകളുമാണ് ആക്രമണത്തിനിരയാകുന്നതെന്ന് മിഷേല്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

വിമത നിയന്ത്രണത്തിലുള്ള വടക്കന്‍ സിറിയയിലാണ് സൈന്യം ഇപ്പോഴും ആക്രമണം തുടരുന്നത്. ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനെതിരെ നിലനില്‍ക്കുന്ന ഒരേയൊരു വിമതകേന്ദ്രമാണ് ആലെപ്പോ, ഹമ, ലതാക്കിയ, ഇദ്‌ലിബ് പ്രവിശ്യ അടങ്ങുന്ന ഈ മേഖല. റഷ്യന്‍ സേനയോട് ചേര്‍ന്നു മേഖല തിരിച്ചുപിടിക്കാനാണ് സിറിയന്‍ സൈന്യത്തിന്റെ നീക്കം. 30 ലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമാണിത്.


Latest Related News