Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
തന്റെ പിതാവ് മക്കളെ സ്നേഹിക്കുന്നതിനേക്കാൾ ശത്രുക്കളെ വെറുത്തിരുന്നു,മാപ്പ് ചോദിച്ച് ഒസാമാ ബിൻലാദന്റെ മകൻ

September 07, 2021

September 07, 2021

ജറുസലേം: അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ലാദന്റെ നാലാമത്തെ  മകന്‍ ഒമര്‍ ബിന്‍ലാദന്‍ ഭാര്യക്കൊപ്പം ഇസ്രായേല്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് . അതെ സമയം പിതാവിന്റെ ഭീകര വാദ പ്രവര്‍ത്തനങ്ങളില്‍ ഒമര്‍ ബിന്‍ലാദന്‍ ലോകത്തോട്‌ ക്ഷമ ചോദിച്ചു.

 

‘എന്റെ പിതാവ് തന്റെ മക്കളെ സ്‌നേഹിക്കുന്നതിനേക്കാള്‍ ശത്രുക്കളെ വെറുത്തു. പാഴാക്കിയ ജീവിതത്തെ കുറിച്ച്‌ എനിക്ക് ജാള്യത തോന്നി’  ഒമര്‍ വെളിപ്പെടുത്തി .

തന്നോടും സഹോദരങ്ങളോടും രക്തസാക്ഷികളാവാന്‍ പിതാവ് ആവശ്യപ്പെട്ടെന്നും അങ്ങനെ മനസ്സുമടുത്താണ് അഫ്ഗാന്‍ വിട്ടതെന്നും ഒമര്‍ ഒരു ഇസ്രായേലി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒസാമയുടെ കാലയളവിന് ശേഷം അല്‍ഖ്വയ്ദയുടെ നേതൃത്വത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആളാണ് ഒമര്‍ ബിന്‍ലാദന്‍. എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും ഒമര്‍ വ്യക്തമാക്കി .

ഒമറിന്റെ സന്ദര്‍ശനം സംബന്ധിച്ച്‌ ഇസ്രയേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റെ പിതാവ് കാരണം നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. അതിലെ ക്രൂരത തനിക്ക് ബോധ്യപ്പെട്ടുവെന്നും ഒമര്‍ പറയുന്നു.

സൗദിയിലും അഫ്ഗാനിസ്താനിലുമായി കഴിഞ്ഞ ഒമര്‍ നിലവില്‍ ഫ്രാന്‍സിലെ നോര്‍മാണ്ടിയിലാണ് ജീവിക്കുന്നത്. അതെ സമയം പേരിനൊപ്പമുള്ള കുടുംബ പേര് ഒരുപാട് തനിക്ക് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച്‌ അറബ് ലോകത്തെന്നും ഒമര്‍ പറഞ്ഞു.അമേരിക്ക സന്ദര്‍ശിക്കുന്നതും തന്റെ സ്വപ്‌നമാണെന്നും  ഒമര്‍ പറയുന്നു .

” യുഎസ് സന്ദര്‍ശിക്കാന്‍ താന്‍ യോഗ്യനാണെങ്കില്‍ ഒരു ദിവസമെങ്കിലും അവിടെ പോകണമെന്നുണ്ട്. യുഎസ് പ്രസിഡന്റായി ജോ ബൈഡനിരിക്കുമ്ബോള്‍ തനിക്ക് അതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ബൈഡന്‍ എല്ലാവരേയും തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. എല്ലാവര്‍ക്കും സമാധാനവും നന്മയും ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു. അവര്‍ മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ ജൂതരോ എന്നത് എനിക്ക് പ്രശ്‌നവുമല്ല.’ ഒമര്‍ മനസ് തുറന്നു .


Latest Related News