Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
കൊവിഡ് കാലത്ത് കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചതായി സൗദി മനുഷ്യാവകാശ കമ്മീഷന്‍

December 07, 2020

December 07, 2020

റിയാദ്: കൊവിഡ്-19 മഹാമാരിയുടെകാലയളവിൽ കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങളില്‍ വന്‍തോതിലുള്ള വര്‍ധനവുണ്ടായതായി സൗദി മനുഷ്യാവകാശ കമ്മീഷന്‍. ഈ കാലയളവില്‍ കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമ പരാതികളില്‍ വലിയ വര്‍ധനവ് ഉണ്ടായി. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 697 റിപ്പോര്‍ട്ടുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും കമ്മീഷന്‍ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സോഷ്യല്‍ മീഡിയയിലൂടെയുള്ള കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരവധി പരാതികളാണ് കമ്മീഷന്‍ കൈകാര്യം ചെയ്തതെന്ന് കമ്മീഷന്‍ വക്താവ് നൗറ അല്‍ ഹഖ്ബാനി പറഞ്ഞു. കുറ്റക്കാരെ വിചാരണ ചെയ്തതായും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഗുരുതരമായ പോസ്റ്റുകളുടെ ഉള്ളടക്കങ്ങള്‍ തടഞ്ഞതായും അവർ പറഞ്ഞു. ഏത് തരത്തിലുള്ള കേസുകളാണ് എന്നോ എത്ര കേസുകളാണ് ഉണ്ടായത് എന്നോ അവർ വെളിപ്പെടുത്തിയില്ല.

'കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമം നീചമായ കുറ്റകൃത്യമാണ്. കുട്ടികള്‍ക്കു നേരെ ഉണ്ടാകുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇത്. നിയമങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും ഇത് നിരോധിച്ചതാണ്. ഇത് ഇല്ലാതാക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും സമൂഹത്തിലെ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണം. ഇതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്.' -നൗറ അല്‍ ഹഖ്ബാനി പറഞ്ഞു. 

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളില്‍ പൊതുജനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന്റെ ഭയാനകമായ സ്വഭാവം മനസിലാക്കാനും ചര്‍ച്ച ചെയ്യാനും പ്രയാസമാണ് എന്നതാണ് ഇതിനു കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

നവജാത ശിശുക്കളെ ഉള്‍പ്പെടെ ഉപദ്രവിക്കുന്നതിന്റെയും ബലാത്സംഗം ചെയ്യുന്നതിന്റെയും ദശലക്ഷക്കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. അപരിചിതരായ വ്യക്തികള്‍ നിഷ്‌കളങ്കമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ചാറ്റ് ചെയ്തുകൊണ്ടാണ് കുട്ടികളെ ലക്ഷ്യമിടുന്നത്. പിന്നീട് ഇത് ലൈംഗിക ചൂഷണത്തിലേക്കും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിലേക്കുമെല്ലാം നീളുന്നുവെന്ന് നിയമവിദഗ്ധര്‍ പറയുന്നു. 

കൊവിഡ് സമയത്ത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News