Breaking News
കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ |
റോഡ് മാർഗം ഒമാനിലേക്ക് വരുന്നവർ ഇ-വിസ ഉപയോഗിക്കണമെന്ന് നിർദേശം

September 12, 2019

September 12, 2019

മസ്കത്ത് : ഒമാനിലേക്ക് റോഡ് മാർഗം വരുന്നവർ ഓൺ അറൈവൽ വിസക്ക് പകരം ഇ-വിസ ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. റോയൽ ഒമാൻ പൊലീസാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഒമാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ഓൺലൈൻ വഴി ഇ-വിസ ലഭിക്കുമെന്നും ചെക്പോസ്റ്റിലെ നടപടി ക്രമങ്ങൾ എളുപ്പമാക്കാൻ ഇതുപകരിക്കുമെന്നും റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഓൺ അറൈവൽ വിസയിൽ റോഡ് മാർഗം വരുന്നവർക്ക് ചെക്പോസ്റ്റിൽ നടപടിക്രമങ്ങൾക്കായി ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നതായി അധികൃതർ വ്യക്തമാക്കി.ഇതൊഴിവാക്കാനാണ് പുതിയ നിർദേശം.


Latest Related News