Breaking News
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും |
ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ, വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്താൻ ഇനി പീസീആർ പരിശോധന വേണ്ട

February 14, 2022

February 14, 2022

ന്യൂ ഡൽഹി : വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്ന് മുതൽ പീസീആർ പരിശോധന നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയ ആളുകൾക്കാണ് ഈ ഇളവ്. ഖത്തർ അടക്കമുള്ള 82 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പുതിയ കോവിഡ് മാനദണ്ഡം പ്രകാരം ഇളവുകൾ ലഭിക്കുക. ഫെബ്രുവരി 10 നാണ് കേന്ദ്രസർക്കാർ, കോവിഡ് മാനദണ്ഡത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. 

ഏതൊക്കെ ദിവസങ്ങളിലാണ് വാക്സിൻ എടുത്തത് എന്നതടക്കമുള്ള വാക്സിനേഷൻ വിവരങ്ങൾ അധികൃതരെ അറിയിക്കണം. ഏഴ് ദിവസത്തെ നിർബന്ധിത കൊറന്റൈൻ ആവശ്യമില്ലെന്നും, രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് 14 ദിവസം സ്വയം നിരീക്ഷിച്ചാൽ മതിയെന്നും നിർദ്ദേശമുണ്ട്. ആകെ യാത്രക്കാരിൽ നിന്നും 2 ശതമാനം ആളുകൾക്ക് ടെസ്റ്റ്‌ നടത്തുമെന്നും, ഇവർ ആരൊക്കെ എന്ന് അതത് വിമാനക്കമ്പനികൾ തീരുമാനിക്കണമെന്നും പുതിയ കോവിഡ് മാനദണ്ഡം പറയുന്നു. സാമ്പിൾ പരിശോധനയ്ക്കായി നൽകിയ ശേഷം ഇവർക്ക് മടങ്ങാം.


Latest Related News