Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
വിദേശരാജ്യങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്നവർക്ക് കൂടുതൽ ഇളവുകൾ

February 15, 2022

February 15, 2022

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി കുവൈത്ത് മന്ത്രിസഭ അറിയിച്ചു. പ്രതിവാര ക്യാബിനറ്റ് യോഗത്തിലെ കോവിഡ് അവലോകനത്തിന് ശേഷമാണ് വിദേശയാത്രികർക്ക് ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇനിമുതൽ, രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തികൾക്ക് യാത്രക്ക് മുൻപോ കുവൈത്തിൽ എത്തിയതിന് ശേഷമോ പീ.സീ. ആർ പരിശോധന നടത്തേണ്ടതില്ല. ഇവർക്ക് നിർബന്ധിത കൊറന്റൈനും ആവശ്യമില്ല. ഫെബ്രുവരി 20 മുതലാണ് ഈ ഇളവുകൾ പ്രാബല്യത്തിൽ വരിക. 

കുവൈത്ത് സർക്കാറിന്റെ ഔദ്യോഗിക വക്താവും ഗവണ്മെന്റ് കമ്യൂണിക്കേഷൻ സെന്റർ മേധാവിയുമായ താരിഖ് അൽ മസ്റമാണ് വാർത്താ സമ്മേളനത്തിലൂടെ ഇളവുകൾ പ്രഖ്യാപിച്ചത്. അതേസമയം, വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കാത്തവർ യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂറെങ്കിലും മുൻപുള്ള പീ.സീ. ആർ പരിശോധനാ ഫലം ഹാജരാക്കണം. ഇവർക്ക് ഏഴ് ദിവസത്തെ നിർബന്ധിത കൊറന്റൈൻ എന്ന വ്യവസ്ഥയിലും മാറ്റമില്ല. കൊറന്റൈൻ കാലയളവിന് ശേഷം, കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞാലേ ഇവർക്ക് പുറത്തിറങ്ങാൻ കഴിയൂ. കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സിനുകൾ സ്വീകരിച്ചവർക്ക് മാത്രമേ ഇളവുകൾ ലഭിക്കൂ എന്നും താരിഖ് കൂട്ടിച്ചേർത്തു.


Latest Related News