Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
പുരോഗമന പാതയില്‍ സൗദി വീണ്ടും മുന്നോട്ട്; സിവില്‍ നിയമങ്ങളുടെ പരിഷ്‌കാരത്തില്‍ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നതും ഉള്‍പ്പെടുത്തും; സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍

February 09, 2021

February 09, 2021

റിയാദ്: പുരോഗമന പാതയില്‍ പരിഷ്‌കാര നടപടികളുമായി വീണ്ടും സൗദി അറേബ്യ. സൗദിയിലെ സിവില്‍ നിയമങ്ങളുടെ പുതിയ പരിഷ്‌കാരങ്ങളില്‍ ലിംഗഭേദമന്യേ വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നതും ഉള്‍പ്പെടുത്തുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി. കൂടാതെ സ്ത്രീകള്‍ക്ക് കൂടുതല്‍ ദാമ്പത്യ കരാര്‍ അവകാശങ്ങള്‍ നല്‍കുന്നതും സിവില്‍ നിയമ പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുത്തുമെന്നും സൗദി നീതിന്യായ വകുപ്പ് മന്ത്രി ഡോ. വാലിദ് ബിന്‍ മുഹമ്മദ് അല്‍ സമാനി പറഞ്ഞു. 

'വ്യക്തിഗത സ്റ്റാറ്റസ് നിയമത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പൊതുവായ സവിശേഷതകള്‍ സ്ത്രീയ്ക്കും പുരുഷനും വിവാഹത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നതും അതുപോലെ വിവാഹ കരാറിന്റെ എല്ലാ വശങ്ങളിലും സ്ത്രീകളുടെ ഇച്ഛാശക്തിയുടെ പരിഗണന ഏകീകരിക്കുക എന്നതാണ്.' -അദ്ദേഹം പറഞ്ഞു. 


സൗദി നീതിന്യായ വകുപ്പ് മന്ത്രി
ഡോ. വാലിദ് ബിന്‍ മുഹമ്മദ് അല്‍ സമാനി

സൗദി അറേബ്യയിലെ ജുഡീഷ്യല്‍ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്നതിനായി നാല് പുതിയ നിയമങ്ങളും രാജ്യത്തെ 'നിയമനിര്‍മ്മാണ അന്തരീക്ഷം' മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. വ്യക്തിഗത സ്റ്റാറ്റസ് നിയമം, സിവില്‍ ട്രാന്‍സാക്ഷന്‍ നിയമം, വിവേകത്തോടെയുള്ള ശിക്ഷാവിധികള്‍ക്കായുള്ള പീനല്‍ കോഡ്, തെളിവ് നിയമം എന്നിവയാണ് നാല് പുതിയ നിയമങ്ങള്‍. 

മുന്‍കാല നിയമങ്ങള്‍ പല വ്യക്തികള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഏറെ വേദനാജനകമാണെന്നും കിരീടാവകാശി പറഞ്ഞു. 

'മുന്‍കാല നിയമങ്ങള്‍ പല വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വേദനാജനകമായിരുന്നു. ഇത് ചിലര്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങളെ ഒഴിവാക്കാന്‍ അനുവാദം നല്‍കി. നിയമനിര്‍മ്മാണ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇത് വീണ്ടും നടക്കില്ല.' -സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

നിയമനിര്‍മ്മാണ വ്യവസ്ഥയിലെ പരിഷ്‌കരണങ്ങളില്‍ കുറ്റകൃത്യങ്ങള്‍ക്കനുസരിച്ച് വ്യക്തികളെ ശിക്ഷിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും സൗദി നീതിന്യായ മന്ത്രി പറഞ്ഞു. 

ഏതൊക്കെ നിയമങ്ങളാണ് പരിഷ്‌കരിക്കുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സൗദി പ്രഖ്യാപിച്ചിട്ടില്ല. നിയമനിര്‍മ്മാണ പ്രക്രിയ അനുസരിച്ച് അവലോകനത്തിനായി മന്ത്രിസഭയ്ക്കും മറ്റും സമര്‍പ്പിച്ച ശേഷം ഈ വര്‍ഷം അവസാനത്തോടെ നിയമങ്ങളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്ന് സൗദി കിരീടാവകാശി അറിയിച്ചിട്ടുണ്ട്. കൂടാതെ ശൂറ കൗണ്‍സിലിനു മുമ്പാകെയും നിയമ പരിഷ്‌കാരങ്ങള്‍ സമര്‍പ്പിക്കും. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News