Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കാബൂൾ സ്ഫോടനത്തിൽ അറബ് രാഷ്ട്രങ്ങൾ നടുക്കം രേഖപ്പെടുത്തി

August 27, 2021

August 27, 2021

അഫ്ഗാനിലെ കാബൂൾ അന്താരാഷ്ട്രവിമാനത്താവളത്തിൽ ഐസിസ് നടത്തിയ ചാവേറാക്രമണത്തിൽ അറബ് രാഷ്ട്രങ്ങൾ അനുശോചനം അറിയിച്ചു. രണ്ട് ചാവേറുകളടക്കം മൂന്ന് പേർ നടത്തിയ ആക്രമണത്തിൽ നിരവധി അഫ്ഗാൻ പൗരന്മാരും പത്തോളം അമേരിക്കൻ പൗരന്മാരും മരണമടഞ്ഞിരുന്നു. ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 90 കടന്നു. അഫ്ഗാനിൽ നിന്നും പലായനം ചെയ്യുന്നവരുടെ തിരക്ക് വിമാനത്താവളത്തിൽ അനുഭവപ്പെടുന്നതിനിടെ നടന്ന ആക്രമണമായതിനാൽ ആഘാതം പതിന്മടങ്ങ് വർദ്ധിച്ചു.  

തുർക്കി, ഖത്തർ, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യം അനുശോചനം അറിയിച്ചത്. മതം പറയുന്ന ഒരു പ്രമാണത്തിനും ഉൾകൊള്ളാൻ കഴിയാത്ത ആക്രമണമാണിതെന്ന്  റിയാദ് അഭിപ്രായപ്പെട്ടപ്പോൾ, ഈ നീചപ്രവർത്തിയിൽ അഗാധദുഃഖമുണ്ടെന്നും, മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നുമായിരുന്നു തുർക്കി വിദേശകാര്യമന്ത്രിയുടെ പ്രതികരണം.


Latest Related News