Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
നാട്ടിൽ പോകാനിരുന്ന മലയാളി കുടുംബം കവർച്ചക്കിരയായി;പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടു

July 28, 2019

July 28, 2019

ദമാം- നാളെ നാട്ടില്‍ പോകാനിരുന്ന മലയാളി കുടുംബത്തിന്റെ അഞ്ച് പാസ്‌പോര്‍ട്ടുകള്‍ അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് മുഹ് സിന്റെ കുടുംബം വിസിറ്റ് വിസയില്‍ വന്നതായിരുന്നു. പര്‍ച്ചേസിംഗ് നടത്തി മടങ്ങവെ ദുമാം പുതിയ ലുലുവിനു സമീപത്തെ റോഡില്‍ പതിയിരുന്ന മൂന്ന് ആഫ്രിക്കക്കാരാണ് ബാഗ് തട്ടിപ്പറിച്ചതെന്ന് മുഹ്്‌സിന്‍ പറഞ്ഞു.

മസ്‌റൂറിയ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സമീപത്തെ മറ്റൊരു ഗല്ലിയില്‍ നിര്‍ത്തിയിട്ട കാറിലാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. ഈ പ്രദേശത്ത് കവര്‍ച്ച സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
മോഷ്ടാക്കള്‍ ഉപേക്ഷിച്ച പാസ്‌പോര്‍ട്ട് കണ്ടു കിട്ടുകയാണെങ്കില്‍ 0553096529 എന്ന നമ്പറില്‍ ബന്ധപ്പെടണം.


Latest Related News