Breaking News
ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ |
കഴിഞ്ഞ വർഷത്തെ നഷ്‌ടം 51.4 കോടി,തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ ലുലു മാളുകൾ നഷ്ടത്തിൽ

August 04, 2022

August 04, 2022

കൊച്ചി: 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ലുലു മാളുകൾ 51.4 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കെയർ റേറ്റിംഗ്‌സ് ഏജൻസിയെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ബിസിനസ്സ് ന്യൂസ് പോർട്ടലായ ബിസിനസ് ബെഞ്ച്മാർക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോവിഡ് മൂലം ഉണ്ടായ ലോക്ക് ഡൗണും റീടൈൽ മേഖലയിലെ മാന്ദ്യവുമാണ് നഷ്ടത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.ഉപഭോക്താക്കൾ കുറഞ്ഞത് കാരണം മാളുകളിലെ കടകൾ വാടക കുറക്കാൻ ആവശ്യപ്പെട്ടതും നഷ്ടം വർധിപ്പിക്കാൻ കാരണമായതായി റിപ്പോർട്ട് പറയുന്നു.

തുടർച്ചയായ രണ്ടാം വർഷമാണ് ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ ലിമിറ്റഡ് ഇന്ത്യയിൽ നഷ്ടം രേഖപ്പെടുത്തുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനി 100.54 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

അതേസമയം കോവിഡ് ഭീഷണി നീങ്ങിയത് മൂലം ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബിസിനസ്സിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.2020-21 ൽ ഓപ്പറേറ്റിംഗ് വരുമാനം 742.8 കോടിയും 2021-22 ൽ ഓപ്പറേറ്റിംഗ് വരുമാനം 1379.9 കോടിയും രേഖപ്പെടുത്തിയപ്പോൾ ഈ വർഷം ആദ്യ പാദത്തിൽ (മൂന്ന് മാസത്തിനുള്ളിൽ) മാത്രം 669 കോടി രൂപ രേഖപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News