Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ധനവില നിയന്ത്രണാതീതം : ലെബനനിൽ വേറിട്ട പ്രതിഷേധം

September 04, 2021

September 04, 2021

 

ബെയ്‌റൂട്ട് : ഇന്ധനവില ക്രമാതീതമായി ഉയരുന്നതിനെതിരെ ലബനനിൽ വേറിട്ട പ്രതിഷേധം. തലസ്ഥാനനഗരിയായ ബെയ്‌റൂട്ടിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയുള്ള ജിയ ടൗണിലെ ഒരുപറ്റം ആളുകൾ പെട്രോൾ പമ്പിൽ വെച്ച് ജുമാ നിസ്കാരം നിർവഹിച്ചാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. 

ഷെയ്ഖ് അലി അൽ ഹുസൈൻ എന്ന പണ്ഡിതനാണ് നമസ്കാരത്തിന് നേതൃത്വം കൊടുത്തത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാനായി വലിയ ക്യൂ അനുഭവപ്പെട്ട പമ്പിന് സമീപത്ത് ഉണ്ടായിരുന്ന ആളുകൾ നമസ്കാരത്തിൽ പങ്കെടുത്തു. മൂന്ന് കിലോമീറ്ററോളം നീണ്ട വരിയാണ് പമ്പിൽ അനുഭവപ്പെട്ടത്. വില നിയന്ത്രിക്കാൻ അധികാരികൾ പരിശ്രമിക്കുന്നില്ല എന്നാരോപിച്ച് രാജ്യമെങ്ങും പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്.


Latest Related News