Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുരിശ് ഉൾപെടുത്തിയ ആഭരണങ്ങൾ വിൽക്കുന്നതിന് വിലക്കില്ലെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം

June 19, 2022

June 19, 2022

കുവൈത്ത് സിറ്റി: ക്രിസ്ത്യൻ മത ചിഹ്നങ്ങൾ വിൽപന നടത്തുന്നതിന് കുവൈത്തിൽ വിലക്ക് ഏർപെടുത്തിയിട്ടില്ലെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു. കുരിശ് ഉള്‍പ്പെടെയുള്ള  ക്രിസ്ത്യന്‍ ചിഹ്നങ്ങള്‍ ഉൾപ്പെടുത്തിയ ആഭരണങ്ങള്‍ പിടികൂടിയതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വാണിജ്യ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റല്‍സ് ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍ സാദ് അല്‍ സെയ്ദി പറഞ്ഞു.
മതചിഹ്നമെന്ന നിലയില്‍ കുരിശ് വില്‍ക്കുന്നതിന് കുവൈത്തില്‍ വിലക്കില്ല.എന്നാൽ സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നതോ സാത്താനുമായി ബന്ധമുള്ളതോ ആയ ആഭരണങ്ങള്‍ വില്‍ക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല. ആറുലക്ഷത്തിനുമേല്‍ വിവിധ രാജ്യക്കാരായ ക്രൈസ്തവ വിശ്വാസികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്കുകള്‍. 250ലേറെ സ്വദേശികളും ക്രിസ്ത്യാനികളായുണ്ട്. ഇവര്‍ക്ക് ആരാധനസ്വാതന്ത്ര്യം രാജ്യം അനുവദിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News