Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ബിജെപി അംഗങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ

February 18, 2022

February 18, 2022

കുവൈത്ത്‌ സിറ്റി : ഇന്ത്യയിൽ നിന്നുള്ള സജീവ ഭാരതീയ ജനതാപാർട്ടി അംഗങ്ങൾക്ക്‌ കുവൈത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്‌ ഏർപ്പെടുത്തണമെന്ന് കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ ആവശ്യപ്പെട്ടു. സാലിഹ്‌ അൽ ദിയാബ്‌ ഷലാഹി എം. പി. യുടെ നേതൃത്വത്തിലുള്ള 11 എം. പി. മാരാണ് ഈ ആവശ്യം ഉന്നയിച്ചു കൊണ്ട്‌ സ്പീക്കർ മർസ്സൂഖ്‌ അൽ ഘാനമിനു കത്ത്‌ നൽകിയത്‌.

ഇന്ത്യയിലെ മുസ്ലിം ന്യൂന പക്ഷങ്ങൾ പീഢനം നേരിടുകയാണെന്ന് ആരോപിച്ച എം. പി. മാർ ഇത്‌ അവസാനിക്കുന്നത്‌ വരെ പ്രവേശന വിലക്ക്‌ തുടരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മുഹന്നദ്‌ അൽ സായർ, ഒസാമ അൽ ഷാഹീൻ, മുബാറക്‌ ഹജറഫ്‌, മർസ്സൂഖ്‌ അൽ ഖലീഫ, ഒസാമ അൽ മുനവർ തുടങ്ങി പതിനൊന്ന് തീവ്ര ഇസ്ലാമിസ്റ്റ്‌ എം. പി.മാരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്.. ഇന്ത്യയിലെ ഹിജാബ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ 22 കുവൈത്ത്‌ പാർലമന്റ്‌ അംഗങ്ങൾ കഴിഞ്ഞ ദിവസം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിനു പുറമെ ബ്രദർ ഹൂഡ്‌ ആഭിമുഖ്യ സംഘടനയായ ഇസ്ലാമിക്‌ കോൺസ്റ്റിറ്റിയൂഷനൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ബുധനാഴ്ച ഇന്ത്യൻ എംബസിക്ക്‌ സമീപം ഹിജാബ്‌ വിഷയത്തിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News