Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിന്റെ അതിർത്തി കാക്കാൻ ഇനി വനിതകളും, വിജ്ഞാപനമിറങ്ങി

October 13, 2021

October 13, 2021

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ സൈന്യത്തിൽ സ്ത്രീകൾക്കും ഇടമേകാനുള്ള ചരിത്രതീരുമാനവുമായി കുവൈത്ത്. നാല് വിവിധ തസ്തികകളിലേക്ക് കുവൈത്ത് സ്വദേശിനികളായ സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് രാജ്യത്തിന്റെ പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹാണ് അറിയിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. 

സ്പെഷാലിറ്റി ഓഫീസർ, മെഡിക്കൽ സർവീസസ്, മിലിറ്ററി സപ്പോർട്ട് സർവീസസ്, നോൺ കമീഷൻഡ് ഓഫീസർ തുടങ്ങിയ മേഖലയിലാണ് സ്ത്രീകൾക്ക് അവസരം ലഭിക്കുക. കുവൈത്ത് പോലീസിൽ വനിതകൾക്ക് പ്രത്യേകവിഭാഗം ഉണ്ടെങ്കിലും, സൈന്യത്തിൽ ആദ്യമായാണ് ഇവർക്ക് ഇടം ലഭിക്കുന്നത്. രാജ്യത്തെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരാണ് കുവൈത്തി വനിതകളെന്നും, അവരുടെ കഴിവിൽ തനിക്ക് പരിപൂർണ വിശ്വാസമുണ്ടെന്നും പ്രതിരോധമന്ത്രി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.


Latest Related News