Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ ഇന്നു മുതൽ മാസ്കില്ലാതെ പുറത്തിറങ്ങാം,വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തിക്കും

October 24, 2021

October 24, 2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച്  തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാം.അതേസമയം, മാളുകള്‍ ഉള്‍പ്പെടെ അടഞ്ഞ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ അഞ്ചാം ഘട്ടത്തിലാണ് കുവൈത്ത് മാസ്‌ക് ഉപയോഗം ഭാഗികമായി ഒഴിവാക്കിയത്.  മാസ്‌ക് ധരിക്കാന്‍ സാധികാത്ത റെസ്റ്റോറന്റ്, കഫെ പോലുള്ള സഥലങ്ങളിലും മാസ്‌ക് ഉപയോഗത്തിന് ഇളവുണ്ട്. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

രാജ്യം സാധാരണ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ പ്രത്യക്ഷ അടയാളമായാണ് മാസ്‌ക് ഒഴിവാക്കല്‍ തീരുമാനം വിലയിരുത്തപ്പെടുന്നത്. നാളെ മുതല്‍ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചു വിവാഹ സല്‍ക്കാരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും അനുമതിയുണ്ടാകും. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ വാക്‌സിന്‍ എടുത്തവരാകണമെന്നും മാസ്‌ക് ധരിക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്.

കുവൈത്ത് വിമാനത്താവളം പൂർണ ശേഷിയിൽ പ്രവർത്തിക്കും 

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തിൽ  പ്ര​തി​ദി​നം 10,000 യാ​ത്ര​ക്കാ​ര്‍ എ​ന്ന നി​യ​ന്ത്ര​ണം ഇന്നുമുതൽ ഉണ്ടാവില്ല.. പ്ര​തി​ദി​നം 25,000ത്തി​നും 30,000ത്തി​നും ഇ​ട​യി​ല്‍ യാ​ത്ര​ക്കാ​രെ​യാ​ണ്​ ഈ ​ആ​ഴ്​​ച മു​ത​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 35 അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍​ക്കാ​ണ്​ നി​ല​വി​ല്‍ കു​വൈ​ത്തി​ല്‍​നി​ന്ന്​ സ​ര്‍​വി​സി​ന്​ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്​ 52 ആ​ക്കി ഉ​യ​ര്‍​ത്തും. അ​തി​നി​ടെ കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ​യും വി​മാ​ന​ങ്ങ​ളെ​യും സ്വീ​ക​രി​ക്കാ​ന്‍ വി​മാ​ന​ത്താ​വ​ളം സ​ജ്ജ​മാ​യ​താ​യി വ്യോ​മ​യാ​ന വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ യൂ​സു​ഫ്​ അ​ല്‍ ഫൗ​സാ​ന്‍ അ​റി​യി​ച്ചു. കോ​വി​ഡി​നു​ മു​മ്ബ​ത്തെ നി​ല​യി​ലേ​ക്ക്​ പ്ര​വ​ര്‍​ത്ത​നം മാ​റ്റാ​ന്‍ സ​ജ്ജ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​ഠി​നാ​ധ്വാ​നം ചെ​യ്​​ത എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണം നീ​ങ്ങി​യ​തോ​ടെ അ​ടു​ത്ത ദി​വ​സം മു​ത​ല്‍ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഗ​ണ്യ​മാ​യി കു​റ​യും. ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​നാ​ണ് കു​വൈ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വാ​ണി​ജ്യ സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്. ലോ​ക​ത്തി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ര്‍​വി​സു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​െന്‍റ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​തോ​തി​ല്‍ ആ​യി​രു​ന്നി​ല്ല. പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തി​നു കാ​ര​ണം. സീ​റ്റു​ക​ള്‍ പ​രി​മി​ത​മാ​യ​തി​നാ​ല്‍ കൂ​ടി​യ നി​ര​ക്കാ​ണ് വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തോ​ടെ​യാ​ണ്​ വി​മാ​ന​ത്താ​വ​ള പ്ര​വ​ര്‍​ത്ത​ന ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍​കി​യ​ത്.


Latest Related News