Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിൽ വിദേശികൾ ഒന്നിലധികം സ്വകാര്യ വാഹനങ്ങൾ സ്വന്തമാക്കുന്നത് തടയാൻ നീക്കം

August 24, 2021

August 24, 2021

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വി​ദേ​ശി​ക​ളെ ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ന്‍ നീ​ക്കം. ഒ​രാ​ള്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി മ​റി​ച്ചു​വി​ല്‍​ക്കു​ക​യോ പാ​ട്ട​ത്തി​നോ വാ​ട​ക​ക്കോ​ ന​ല്‍​കു​ക​യോ ചെ​യ്യു​ന്ന​ സംഭവങ്ങൾ വർധിച്ചു വരുന്നതിനെ തുടർന്നാണ് നീക്കം.. ക​മേ​ഴ്​​സ്യ​ല്‍ ലൈ​സ​ന്‍​സ്​ സ്വ​ന്ത​മാ​ക്കാ​തെ ഇ​ത്ത​രം ബി​സി​ന​സി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത്​ നി​യ​ന്ത്രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ലൈ​സ​ന്‍​സ്​ ഫീ​സ്​ ഇ​ന​ത്തി​ല്‍ വ​ന്‍ തു​ക സ​ര്‍​ക്കാ​റി​ന്​ ന​ഷ്​​ടം വ​രു​ന്ന​താ​യ വി​ല​യി​രു​ത്ത​ലിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​യ​ന്ത്ര​ണ​നീ​ക്കം. വി​ദേ​ശി​ക​ളു​ടെ പേ​രി​ല്‍ പ​ര​മാ​വ​ധി വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ നി​ബ​ന്ധ​ന വെ​ക്കു​ക​യും അ​ധി​ക വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ ഫീ​സ്​ ചു​മ​ത്തു​ക​യു​മാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്.

ചി​ല വി​ദേ​ശി​ക​ള്‍ 50ലേ​റെ വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​മ​പ്പെ​ടു​ത്തി​യ​താ​യി ഗ​താ​ഗ​ത വ​കു​പ്പ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ ഇ​ല്ലാ​ത്ത വി​ദേ​ശി​ക​ളു​ടെ പേ​രി​ലും വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി. അ​റ​ബ്​ വം​ശ​ജ​ര​ട​ക്കം കു​വൈ​ത്തി​ലു​ള്ള വി​ദേ​ശി​ക​ളെ ഒ​ന്നി​ല​ധി​കം​ കാ​റു​ക​ള്‍ ഉ​ട​മ​പ്പെ​ടു​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്​ ഗ​താ​ഗ​ത വ​കു​പ്പ്​ നി​ശ്ച​യി​ച്ച പ​ഠ​ന​സ​മി​തി​യാ​ണ്. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ പ​ഠ​ന​സ​മി​തി​യെ നി​ശ്ച​യി​ച്ച​ത്. രാ​ജ്യ​ത്തെ റോ​ഡു​ക​ള്‍​ക്ക്​ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന​തി​നേ​ക്കാ​ള്‍ അ​ധി​കം വാ​ഹ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍​ത​ന്നെ നി​ര​ത്തി​ലു​ണ്ട്. 20 ല​ക്ഷ​ത്തി​ലേ​റെ​ വാ​ഹ​ന​ങ്ങ​ള്‍ രാ​ജ്യ​ത്ത്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, 12 ല​ക്ഷം വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍​ക്കൊ​​ള്ളാ​നു​​ള്ള ശേ​ഷി​യേ ഇ​വി​ട​ത്തെ റോ​ഡു​ക​ള്‍​ക്കു​ള്ളൂ. ഓ​രോ വ​ര്‍​ഷ​വും വ​ര്‍​ധി​ച്ചു​വ​രു​ന്ന വാ​ഹ​ന​പ്പെ​രു​പ്പ​ത്തെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ രാ​ജ്യ​ത്തെ നി​ര​ത്തു​ക​ള്‍​ക്ക്​ ക​ഴി​യു​ന്നി​ല്ല. പ്ര​തി​വ​ര്‍​ഷം 4.8 വ​ര്‍​ധ​ന​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന​ത്. ഓ​രോ വ​ര്‍​ഷ​വും ഇ​ഷ്യൂ ചെ​യ്യ​പ്പെ​ടു​ന്ന ലൈ​സ​ന്‍​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​യു​ണ്ടെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​െന്‍റ സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ൾഫിലെ പ്രധാന വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.പരസ്യങ്ങൾക്ക് 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. 


Latest Related News