Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ജനുവരി രണ്ടിന് അതിർത്തികൾ തുറക്കാൻ കുവൈത്ത് മന്ത്രിസഭയുടെ അനുമതി 

December 29, 2020

December 29, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ വ്യോമ, കര, നാവിക അതിർത്തികൾ ജനുവരി 2 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ മന്ത്രി സഭാ യോഗത്തിൽ അനുമതി നൽകി. തിങ്കളാഴ്ച രാത്രി ചേർന്ന മന്ത്രി സഭാ യോഗത്തിലാണു തീരുമാനം. ഇത്‌ പ്രകാരം നിലവിൽ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവ്വീസുകൾക്ക്‌ ഡിസംബർ 21 മുതൽ ഏർപ്പെടുത്തിയ വിലക്ക്‌ ജനുവരി 2 മുതൽ പിൻ വലിക്കും. രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കര, കടൽ മാർഗ്ഗമുള്ള അതിർത്തികളും അന്ന് തന്നെ തുറക്കാനാണ് തീരുമാനം. .ആഗോള തലത്തിൽ കോവിഡ് ജനിതക മാറ്റം സംഭവിച്ച പശ്ചാത്തലത്തിൽ ഈ മാസം 21നു മുതലാണ് കുവൈത്ത് രാജ്യാന്തര വിമാന സർവീസുകൾ ഉൾപ്പെടെയുള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News