Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് പ്രവാസികൾക്ക് സന്തോഷവാർത്ത, ഞായറാഴ്ച മുതൽ സന്ദർശക വിസകൾ അനുവദിക്കും

March 18, 2022

March 18, 2022

കുവൈത്ത് സിറ്റി : ഈ ഞായറാഴ്ച മുതൽ കുവൈത്തിൽ സന്ദർശക വിസകൾ അനുവദിച്ചു തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ, കോവിഡ് പ്രതിസന്ധിയെ തുടർന്ന് സന്ദർശകവിസയ്ക്കുള്ള നിയമാവലികൾ കടുപ്പിച്ചിരുന്നു. പകർച്ചവ്യാധി നിയന്ത്രണവിധേയമായതോടെയാണ് ഈ കടുംപിടുത്തങ്ങൾ അവസാനിപ്പിക്കാൻ അധികൃതർ തയ്യാറായത്. മൂന്ന് മാസത്തെ കാലാവധിയുള്ള സന്ദർശകവിസകളാണ്ഞായറാഴ്ച മുതൽ അനുവദിക്കുക. 

ഉറ്റവരെ കാണാൻ നാട്ടിലേക്ക് മടങ്ങാൻ അവധി ലഭിക്കാതെ, ദീർഘകാലമായി കുവൈത്തിൽ തുടരുന്ന പല പ്രവാസികൾക്കും ഈ തീരുമാനം ഏറെ ആശ്വാസകരമാണ്. കോവിഡ് എമർജൻസി കമ്മറ്റിയുടെ അനുമതിയോടെ മാത്രമാണ് ഇതുവരെ ഫാമിലി വിസകൾ അനുവദിച്ചിരുന്നത്. ഇതിന്റെ പ്രയോജനം ലഭ്യമാക്കാൻ മിക്ക പ്രവാസികൾക്കും കഴിഞ്ഞിരുന്നില്ല. നിയന്ത്രണങ്ങൾ നീക്കിയതോടെ കുടുംബത്തെ കുവൈത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികൾ. അപേക്ഷാ നടപടികൾ സുഗമമാക്കാൻ, ആവശ്യമായ മുഴുവൻ രേഖകളും ഹാജരാക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.


Latest Related News