Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്തിലേക്ക് ജോലി തേടിപ്പോകുന്ന അവിദഗ്ധ തൊഴിലാളികളെ ഏജന്റുമാർ വഞ്ചിക്കുന്നു,വെളിപ്പെടുത്തലുകളുമായി ആന്ധ്രാ സർക്കാർ

August 10, 2022

August 10, 2022

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് ജോലി തേടിപ്പോകുന്ന വീട്ടുജോലിക്കാർ, അവിദഗ്ധ, അർദ്ധ വിദഗ്ധ തൊഴിലാളികൾ എന്നിവരെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വ്യാപകമായി ചൂഷണം ചെയ്യുന്നതായി ആന്ധ്രാപ്രദേശ് സർക്കാർ വെളിപ്പെടുത്തി. കുവൈത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ വ്യാജ വിസ നൽകി കബളിപ്പിച്ച് ഏജന്റുമാർ പണം തട്ടുകയാണെന്നും  ആന്ധ്രാപ്രദേശ് സർക്കാരിന്റെ കണക്കുകളിൽ വ്യക്തമാക്കുന്നു.2022 ജനുവരി മുതൽ 2022 ഏപ്രിൽ വരെ കുവൈറ്റ് ഇഷ്യൂ ചെയ്തതായി പറയപ്പെടുന്ന ഏകദേശം 37,208 വിസകൾ ആന്ധ്രാപ്രദേശ് സർക്കാർ പരിശോധിഛത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.ഇതിൽ 10,280 വിസകൾക്ക് മാത്രമേ സാധുതയുള്ള രേഖകൾ ഉള്ളൂവെന്നും  വ്യാജ വിസയിൽ കുവൈറ്റിലെത്തിയവരോട്  ട്രാവൽ ഏജന്റുമാർ കൂടുതൽ പണം ആവശ്യപ്പെടുന്നതായും ആന്ധ്രയിലെ പ്രകാശം ജില്ലാ പോലീസ് സൂപ്രണ്ട് മാലിക ഗാർഗ് പറഞ്ഞു.Covid-19 യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം കുവൈത്തിലേക്ക് പോകുന്നവരുടെ എണ്ണം വർദ്ധിച്ചതായി അവർ കൂട്ടിച്ചേർത്തു.. എമിഗ്രന്റ്സ് പ്രൊട്ടക്ടറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് ഏജന്റുമാരുടെ സേവനം മാത്രം തിരഞ്ഞെടുക്കാനും മദാദ് വെബ്‌സൈറ്റിന്റെ സഹായം തേടാനും അവർ  നിർദ്ദേശിച്ചു.

ഗൾഫ് രാജ്യങ്ങളിൽ ജോലിയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംശയാസ്പദമായ ഏജന്റുമാരെ കുറിച്ച്  ലോക്കൽ പോലീസിനെ അറിയിക്കുകയോ 9121102104 എന്ന നമ്പറിൽ പരാതിപ്പെടുകയോ ചെയ്യണമെന്ന് മാലിക ഗാർഗ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomclub എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News