Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
കുവൈത്ത് ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു

September 17, 2022

September 17, 2022

ന്യൂസ്‌റൂം ബ്യുറോ   
കുവൈത്ത് സിറ്റി :ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി  'അല്‍ അന്‍ബ' പത്രം റിപ്പോര്‍ട്ടു ചെയ്തു.ഇതിന് അഭ്യന്തര മന്ത്രാലയം ഇതിന് വാക്കാല്‍ നിര്‍ദേശം നല്‍കിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, ഏതു രാജ്യങ്ങളില്‍നിന്നുള്ളവർക്കാണ് ഇത് ബാധകമാവുകയെന്നും  എത്രകാലം തുടരും എന്നുള്ള വിശദീകരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. 

നേരത്തെ വിസിറ്റ് വിസയില്‍ കുവൈത്ത് കര്‍ശന നിയന്ത്രണം കൊണ്ടുവരുകയും ഫാമിലി വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തിരുന്നു. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണിലാണ് വിസിറ്റ് വിസയില്‍ നിയന്ത്രണം കൊണ്ടുവന്നത്.

ആഗസ്റ്റില്‍ ഫാമിലി വിസിറ്റ് വിസയും നിര്‍ത്തലാക്കി. സന്ദര്‍ശകരുടെ വിസ കാലഹരണപ്പെടുമ്ബോള്‍ തിരിച്ചുപോകുമെന്ന് ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍ എന്നാണ് സൂചന. ഈ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷമേ കുടുംബ സന്ദര്‍ശന വിസകള്‍ പുനരാരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്. വിസിറ്റ് വിസയില്‍ കുവൈത്തിലെത്തിയ നിരവധി പേര്‍ സന്ദര്‍ശന കാലയളവ് അവസാനിച്ചതിന് ശേഷം തിരിച്ചുപോകാതെ രാജ്യത്ത് കഴിയുന്നുണ്ട് എന്നാണ് കണക്ക്. ഏകദേശം 20,000 പ്രവാസികള്‍ ഇത്തരത്തില്‍ കുവൈത്തില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരക്കാരെ പിടികൂടി മടക്കിയയക്കുന്നതിനായുള്ള നടപടികള്‍ രാജ്യത്ത് തുടരുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News