Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കുവൈത്തിലും ഒമാനിലുമായി വ്യാഴാഴ്ച 46 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 

April 02, 2020

April 02, 2020

കുവൈത്ത്​ സിറ്റി / മസ്കത്ത് : കുവൈത്തില്‍ 25 പേര്‍ക്കും ഒമാനിൽ 21 പേർക്കും​ കൂടി വ്യാഴാഴ്ച  കോവിഡ്​ ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ രോഗബാധിതരുടെ എണ്ണം 342 ആയി. വ്യാഴാഴ്​ചത്തെ ഒന്നടക്കം രോഗമുക്​തി നേടിയവരുടെ എണ്ണം 81 ആയി. ബാക്കി 261 പേര്‍ ചികിത്സയിലുണ്ട്​. 15 പേരാണ്​ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. വ്യാഴാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ ബ്രിട്ടനില്‍നിന്ന്​ വന്ന സ്വദേശികളാണ്​.

ഫ്രാന്‍സില്‍നിന്ന്​ വന്ന ഒരു സ്വദേശിക്കും ഒരു ഫിലിപ്പീന്‍സ്​ പൗരനും രോഗം സ്ഥിരീകരിച്ചു. നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലര്‍ത്തിയ ഏഴ്​ ഇന്ത്യക്കാര്‍, ഒരു ബംഗ്ലാദേശി എന്നിവര്‍ക്കും നാട്ടില്‍നിന്ന്​ വന്ന ഒരു ഇന്ത്യക്കാരനും വൈറസ്​ സ്ഥിരീകരിച്ചു. ആറ്​ ഇന്ത്യക്കാര്‍, മൂന്ന്​ ബംഗ്ലാദേശികള്‍, ഒരു ഇൗജിപ്​ഷ്യന്‍ എന്നിവര്‍ക്ക്​ കോവിഡ്​ വന്ന വഴി അ​ന്വേഷിച്ചുവരുന്നു

ഒമാനില്‍ 21 പേര്‍ക്കാണ് ഇന്ന് (വ്യാഴം) കോവിഡ് സ്ഥിരീകരിച്ചത്.​ ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം ഒമാനിൽ  231 ആയി ഉയര്‍ന്നു. നേരത്തേ രോഗബാധിതരായവരില്‍ 41 പേര്‍ ഇതിനകം രോഗ മുക്​തി നേടിയിട്ടുണ്ട്​. ഒരു മരണവും ഇതിനകം ഒമാനിൽ രേഖപ്പെടുത്തിയിട്ടുണ്ട്​.

മസ്​കത്ത്​ മേഖലയില്‍ രോഗം കണ്ടെത്തിയവരുടെ എണ്ണം 169 ആയി ഉയര്‍ന്നു. ഇതില്‍ ഒരാള്‍ മരണപ്പെടുകയും 22 പേര്‍ രോഗ മുക്​തി നേടുകയും ചെയ്​തു. 72കാരനായ സ്വദേശി വൃദ്ധനാണ്​ കഴിഞ്ഞ ദിവസം മരണപ്പെട്ടത്​. ദാഖിലിയ മേഖലയില്‍ രോഗം കണ്ടെത്തിയ 20 പേരില്‍ പത്തുപേര്‍ സുഖപ്പെട്ടിട്ടുണ്ട്​.

വടക്കന്‍ ബാത്തിനയിലെ രോഗികളുടെ എണ്ണം 18 ആയി ഉയരുകയും ചെയ്​തു. രോഗത്തി​​െന്‍റ സാമൂഹിക വ്യാപനം തടയാന്‍ ലക്ഷയമിട്ടുള്ള സഞ്ചാര നിയന്ത്രണം മസ്​കത്ത്​ മേഖലയില്‍ വ്യാഴാഴ്​ചയും തുടരുകയാണ്. നിരത്തുകളെല്ലാം തന്നെ വിജനമാണ്​.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   

 


Latest Related News