Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഞായറാഴ്ച്ച മുതൽ വിമാനത്താവളം പൂർണമായും പ്രവർത്തിക്കും, കുവൈത്തിൽ കൂടുതൽ ഇളവുകൾ

October 21, 2021

October 21, 2021

കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തിയതോടെ കൂടുതൽ ഇളവുകൾ നൽകാൻ കുവൈത്ത് ഒരുങ്ങുന്നു. ഒക്ടോബർ 24 ഞായറാഴ്ച മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പഴയപടി ആവുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ വ്യോമയാനവകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്സിനേഷനും സ്വീകരിച്ചവർക്ക് വിസ അനുവദിച്ചു നൽകാനുള്ള നടപടികളും ഇതോടെ ആരംഭിക്കും. 

പൊതുഇടങ്ങളിൽ ഞായറാഴ്ച മുതൽ മാസ്ക് നിർബന്ധമല്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, അടച്ചിട്ട ഇടങ്ങളിൽ തുടർന്നും മാസ്ക് ധരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവാഹങ്ങളും സമ്മേളനങ്ങളും നടത്താനും അനുമതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളിൽ പ്രാർത്ഥനയ്ക്ക് എത്തുന്നവർ ഇനി സാമൂഹികഅകലം പാലിക്കേണ്ടതില്ല എന്നും അധികൃതർ അറിയിച്ചു. സ്വന്തം വിരിപ്പ് കൊണ്ടുവരാനും, പള്ളിയിൽ മാസ്ക് ധരിക്കാനും സന്ദർശകർ തുടർന്നും ശ്രദ്ധിക്കണം.


Latest Related News