Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കണ്ണൂർ സ്വദേശിനിയായ നെഴ്‌സ് ജിദ്ദയിൽ നിര്യാതയായി

December 12, 2020

December 12, 2020

ജിദ്ദ: കണ്ണൂര്‍ കുടിയാന്‍മല സ്വദേശിനി മഞ്ജു വര്‍ഗീസ് (37)  ജിദ്ദയില്‍ നിര്യാതയായി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.വെള്ളിയാഴ്ച (ഇന്നു) വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്. കണ്ണര്‍ കുടിയാന്‍മല പൊട്ടനാനിയില്‍ വര്‍ഗീസ്-വല്‍സമ്മ ദമ്പതികളുടെ മകളാണ്. പത്തു വര്‍ഷത്തോളമായി സൗദിയിലുള്ള മഞ്ജു നാലു വര്‍ഷമായി ജെ.എന്‍.എച്ചിലാണ് ജോലി ചെയ്യുന്നത്.

ഭര്‍ത്താവ് പേരാവൂര്‍ സ്വദേശി ദിനു. സഹോദരങ്ങള്‍: ബിനോയ് ബിനോയ്(ആര്‍മി), സില്‍ജ. സില്‍ജയുടെ ഭര്‍ത്താവ് സബിന്‍ ജിദ്ദയിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹോസ്പിറ്റല്‍ അതികൃതരും സാമുഹ്യപ്രവര്‍ത്തകരും രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News